സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.
20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച് 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541