Connect with us

Kerala

കെ-സ്‍മാര്‍ട്ടില്‍ സ്‍മാര്‍ട്ടായി കേരളം; ഇതുവരെ തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം ഓണ്‍ലൈന്‍ അപേക്ഷകള്‍

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ-സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്‍.2024 ജനുവരി ഒന്ന് മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെ-സ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതില്‍ 2311357 ഫയലുകളും തീര്‍പ്പാക്കി. ആകെ കെ-സ്മാര്‍ട്ട് മുഖേന കൈകാര്യം ചെയ്ത ഫയലുകളുടെ 75.6 ശതമാനമാണ് ഇത്. 504712 ഫയലുകള്‍ നിലവില്‍ വിവിധ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് അറിയാന്‍ നിലവില്‍ സംവിധാനം കെ-സ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.ഭാവിയില്‍ ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും. 2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.


Share our post

Kerala

ഫാസ്റ്റാഗ് കൂടുതല്‍ ഫാസ്റ്റാകും; ജി.പി.എസ് അല്ല, മെയ് ഒന്ന് മുതല്‍ പുതിയ ടോള്‍ പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

Share our post

ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തില്‍ മാറ്റം വരുന്നുവെന്ന വാർത്തകള്‍ നിഷേധിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതല്‍ ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനം നടപ്പാക്കുമെന്ന വാർത്തകളാണ് കേന്ദ്ര സർക്കാർ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പുതിയ ടോള്‍ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാല്‍, ജിപിഎസ് അധിഷ്ഠിതമായ ടോള്‍ സംവിധാനമല്ല, മറിച്ച്‌ തടസ്സരഹിതമായ യാത്രകള്‍ ഉറപ്പാക്കുന്നതിനായി എഎൻപിആർ- ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോള്‍ പ്ലാസകളില്‍ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതർ നല്‍കുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റെക്കഗനീഷൻ (എഎൻപിആർ) സാങ്കേതികവിദ്യയും ടോള്‍ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.

ഇതിനായി ഉയർന്ന പ്രവർത്തനശേഷിയുള്ള എഎൻപിആർ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച്‌ ടോള്‍ പ്ലാസകളില്‍ വാഹനം നിർത്താതെ തന്നെ ടോള്‍ തുക ഈടാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാല്‍, ഈ സംവിധാനത്തില്‍ ടോള്‍ നല്‍കാത്ത വാഹന ഉടമകള്‍ക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നല്‍കും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോള്‍ പ്ലാസകളില്‍ എഎൻപിആർ-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോള്‍ സംവിധാനത്തിന്റെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവൻ ടോള്‍ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തിരുമാനിച്ചിരിക്കുന്നത്.

ഏതൊക്കെ ടോള്‍ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല. ജി.പി.എസ് അധിഷ്ഠിത ടോള്‍ സംവിധാനം നടപ്പാക്കുമെന്ന് മുമ്ബുതന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകള്‍. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതാണ് ജിപിഎസ് ടോള്‍ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഓണ്‍ ബോർഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബല്‍ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎൻഎസ്‌എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോള്‍ നല്‍കേണ്ട റോഡ് ഉപയോഗിച്ചുവെന്ന് കണ്ടെത്തുക.


Share our post
Continue Reading

Kerala

റെയില്‍വേയില്‍ തൊഴിലവസരം

Published

on

Share our post

ഇന്ത്യന്‍ റെയില്‍വേയുടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം ആയി. നിയമനത്തിന് റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ആണ് വിജ്ഞാപനം പുറത്തിറക്കിയത്.മൊത്തം 9,970 ഒഴിവാണുള്ളത്. തിരുവനന്തപുരം ആർ ആർ ബിയില്‍ അടക്കം ഒഴിവുകളുണ്ട്.

ഒഴിവുള്ള സോണുകള്‍

സെന്‍ട്രല്‍ റെയില്‍വേ : 376, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 700 , ഈസ്റ്റ് കോസ്റ്റ് റെയില്‍വേ : 1461 , ഈസ്റ്റേണ്‍ റെയില്‍വേ : 868 , നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ : 508 , നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 100 , നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ : 125 , നോര്‍ത്തേണ്‍ റെയില്‍വേ : 521 , നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ : 679 , സൗത്ത് സെന്‍ട്രല്‍ റെയില്‍വേ : 989 , സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 568 , സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ : 921 , സതേണ്‍ റെയില്‍വേ: 510 , വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ : 759 , വെസ്റ്റേണ്‍ റെയില്‍വേ: 885 , മെട്രോ റെയില്‍വേ കൊല്‍ക്കത്ത : 225.യോഗ്യത: പത്താം ക്ലാസ് വിജയിക്കുകയും ഐ ടി ഐ യോഗ്യതയും വേണം.

എന്‍ജിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18- 30 വയസ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത അഭിരുചി പരീക്ഷ (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്), സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 11. വിവരങ്ങള്‍ www.indianrailways.gov.in ല്‍ ലഭിക്കും.


Share our post
Continue Reading

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Trending

error: Content is protected !!