രണ്ടായിരം രൂപ അക്കൗണ്ടിൽ എത്തും; പി.എം കിസാൻ സമ്മാൻ നിധി അടുത്ത ഗഡു തിങ്കളാഴ്ച

കർഷകർക്ക് പി.എം കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 19-ാം ഗഡു തിങ്കളാഴ്ച അനുവദിക്കും. 9.8 കർഷകർക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്.പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസം കൂടു മ്പോഴും 2,000 രൂപ വീതം ലഭിക്കും. വർഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാർഷിക ആനുകൂല്യമായി ലഭിക്കുന്നത്.