‘കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം, സ്ക്രീനിങ് ഭയപ്പെടേണ്ട’, അവബോധത്തിന് അതിജീവിതരുടെ സംഗമം

Share our post

തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 22ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.

കാന്‍സര്‍ സ്‌ക്രീനിംഗിന് പലരും ഇപ്പോഴും ഭയപ്പെടുന്നു. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് കാന്‍സര്‍ അതിജീവിതര്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാക്കുകള്‍, അവര്‍ കടന്നു വന്ന വഴികള്‍ മറ്റുള്ളവരില്‍ ഏറെ പ്രചോദനമുണ്ടാക്കും. ഇനിയും കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുക്കാത്ത സ്ത്രീകളുണ്ടെങ്കില്‍ എത്രയും വേഗം തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തേണ്ടതാണ്. കാന്‍സര്‍ അതിജീവിതരുടെ സംഗമത്തോടനുബന്ധിച്ച് ജെന്‍ഡര്‍ പാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിംഗും സംഘടിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!