MATTANNOOR
മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.
MATTANNOOR
സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി


മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.
MATTANNOOR
മട്ടന്നൂരിൽ എക്സൈസ് റെയ്ഡിൽ ചാരായവും വാഷും പിടികൂടി


മട്ടന്നൂർ : എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയും സംഘവും ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. പൂട്ടിയിട്ട മറ്റൊരു വീട്ടിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കല്ലിലാംതോട്ടിൽ ബിജേഷിനെതിരെ കേസെടുത്തു, ബിജേഷ് ഒളിവിലാണ് . റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമൻ, പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ , കെ.കെ.സാജൻ, സിവിൽ എക്സൈസ് ഓഫീസമാരായ റിനീഷ് ഓർക്കാട്ടേരി, എ.കെ. റിജു , സി.വി.റിജുൻ , ജി .ദൃശ്യ എന്നിവരുമുണ്ടായിരുന്നു.
MATTANNOOR
ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി


മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ആശ്വാസമായി ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി. വിമാനത്താവളത്തിന്റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജങ്ഷനില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.മട്ടന്നൂര്‍: നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്ക് ആശ്വാസമായി ചാലോട് ടൗണില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനമൊരുങ്ങി. വിമാനത്താവളത്തിന്റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജങ്ഷനില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്