കണ്ണൂർ സർവകലാശാലാ വാർത്തകൾ

Share our post

പരീക്ഷാഫലം

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം പി ഇ എസ് ( സി ബി സി എസ് എസ് – റഗുലർ ), മെയ് 2024 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക്  05/03/25ന്  വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. 

പുനർമൂല്യ നിർണയഫലം

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പൂർണ്ണഫലം പുനർമൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.

 പ്രൊജക്റ്റ്  മൂല്യ നിർണ്ണയം /വൈവ വോസി

ആറാം സെമസ്റ്റർ ബി. എ. ഉറുദു ഡിഗ്രി (ഏപ്രിൽ 2025) / വൈവ വോസി  2025 ഫെബ്രുവരി 27, 28 തീയ്യതികളിലായി ഗവ. ബ്രണ്ണൻ കോളേജിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

ഒന്ന് , രണ്ട്  വർഷ  അഫ്സൽ ഉൽ ഉലമ  പ്രീലിമിനറി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- പ്രൈവറ്റ് രെജിസ്ട്രേഷൻ ഉൾപ്പെടെ) പരീക്ഷകൾക്ക് 18.03.2025  മുതൽ  24.03.2025 വരെ  പിഴയില്ലാതെയും 25.03.2025 വരെ  പിഴയോടു കൂടിയും അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!