ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല

കൊച്ചി: ചാനൽ ചർച്ചയിലെ മുസ്ലിം വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ്റേതാണ് ഉത്തരവ്.ജനുവരി 6ന് നടന്ന ജനം ടിവിയിൽ നടന്ന ചർച്ചയിലാണ് ബിജെപി നേതാവ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്.’ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും കൊന്നു. മുസ്‌ലിംകൾ പാകിസ്‌താനിലേക്കു പോകണമെന്നുമാണ്’ ജോർജ് ചർച്ചയിൽ പറഞ്ഞത്.കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എ.സ്ഡി.പി.ഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റു പേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ചർച്ചയിൽ ആരോപിച്ചു.