THALASSERRY
പൊന്ന്യത്തങ്കത്തിന് നാളെ തുടക്കം

തലശ്ശേരി : വടക്കൻ പാട്ടിലെ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തി വീരമൃത്യു വരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്യത്തങ്കത്തിന് വെള്ളിയാഴ്ച തിരിതെളിയും.തലശേരി പൈതൃകം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 21 മുതൽ 27 വരെയാണ് പൊന്യത്തങ്കം. കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും പൊയ്ത്ത് നടത്തിയത് കുംഭം 10, 11 തീയതികളിലായാണ്. ഇതിനെ അനുസ്മരിച്ചാണ് അങ്കം. വെള്ളിയാഴ്ച ആരംഭിക്കുന്ന പൊന്ന്യ ത്തങ്കത്തിൽ ദിവസേന കളരിപ്പയറ്റ്, കലാമത്സരങ്ങൾ, വിവിധ മ്യൂസിക് ബാൻഡുകളുടെ പരിപാടികൾ എന്നിവ നടക്കും. 21ന് മസാല കോഫി, 22ന് തേക്കിൻകാട് ബാൻഡ്, 23ന് വൈബ്‌സ് ഓഫ് കേരള, 24ന് അതുൽ നറുകരയുടെഫോക്ക് ഗ്രാഫർ, 25ന് തൈക്കൂടം ബ്രിഡ്, 26ന് എം ജി ശ്രീകുമാർ-കൃഷ്ണപ്രഭ എന്നിവർ നയിക്കുന്ന ഗാനമേള, 27ന് റിമി ടോമി സ്റ്റേജ് ഷോ എന്നിവ അരങ്ങേറും.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
THALASSERRY
മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒൻപത് പ്രതികള്‍ കുറ്റക്കാര്‍; പത്താം പ്രതിയെ വെറുതെ വിട്ടു


തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസില്‍ ഒന്നു മുതല്‍ ഒൻപത് വരെ പ്രതികള്‍ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്ന് തലശ്ശേരി ജില്ലാ സെഷൻസ് കോടതി വിധിച്ചു. കേസില്‍ ശിക്ഷാ വിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നതിന്റെ വൈരാഗ്യത്തില്‍ ഒരു സംഘം സി.പി.എം പ്രവർത്തകർ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റം ചുമത്തി 12 സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. രണ്ടു പ്രതികള്‍ സംഭവശേഷം മരിച്ചു. 2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40ന് ഓട്ടോയിലെത്തിയ ഒരു സംഘം രാഷ്ട്രീയ വിരോധത്താല്‍ സൂരജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
THALASSERRY
സ്വർണം ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ


തലശേരി: സ്വർണം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന തലശേരി സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സി പി അനുഷിനാനെ (40)യാണ് തലശേരി പൊലീസ് അറസ്റ്റുചെയ്തത്. 2014 മാർച്ച് 23 മുതൽ 25 ഫെബ്രുവരി 2വരെ ഭർത്താവിന്റെ കോഴിക്കോട്ടുള്ള വീട്ടിൽവച്ചും തലശേരിയിലെ സ്വവസതിയിൽവച്ചും ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചെന്നും ഫെബ്രുവരി 18ന് നൽകിയ പരാതിയിൽ പറഞ്ഞു. മാർച്ച് 14ന് വൈകിട്ട് യുവതിയുടെ സഹോദരനെ ഫോണിൽ വിളിച്ചും വധഭീഷണി മുഴക്കി. ഗൂഡല്ലൂരെ ജോലിസ്ഥലത്തുവച്ച് കഴിഞ്ഞദിവസമാണ് യുവാവിനെ പിടികൂടിയത്. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 10 വർഷംമുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്