Connect with us

Kerala

കേരളാ പോലീസ് മുന്നറിയിപ്പ്

Published

on

Share our post

സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്.ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Reort & Check Suspect എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ നിങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പുനൽകും.തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിൽ നൽകാനാകും.


Share our post

Kerala

കോടതിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

Published

on

Share our post

സിവില്‍ ജുഡീഷ്യറി വകുപ്പില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി തളിപ്പറമ്പില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷകര്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ വിരമിച്ചവര്‍ ആയിരിക്കണം. 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടുള്ളതല്ല. കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികൾ ബയോഡാറ്റയും (മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പെന്‍ഷന്‍ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് മൂന്നിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. വിലാസം- ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി, പിന്‍ 670101. ‌ഫോണ്‍ : 04902341008.


Share our post
Continue Reading

Kerala

ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല

Published

on

Share our post

കൊച്ചി: ചാനൽ ചർച്ചയിലെ മുസ്ലിം വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണൻ്റേതാണ് ഉത്തരവ്.ജനുവരി 6ന് നടന്ന ജനം ടിവിയിൽ നടന്ന ചർച്ചയിലാണ് ബിജെപി നേതാവ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്.’ഇന്ത്യയിലെ മുസ്‌ലിംകൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും കൊന്നു. മുസ്‌ലിംകൾ പാകിസ്‌താനിലേക്കു പോകണമെന്നുമാണ്’ ജോർജ് ചർച്ചയിൽ പറഞ്ഞത്.കുഞ്ഞാലിക്കുട്ടി, കെ.ടി ജലീൽ, എ.സ്ഡി.പി.ഐ ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട് ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റു പേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും പിസി ചർച്ചയിൽ ആരോപിച്ചു.


Share our post
Continue Reading

Kerala

കോള്‍, നെറ്റ് പ്രശ്നം ഉടന്‍ അവസാനിക്കും; ബി‌.എസ്‌.എൻ‌.എൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

Published

on

Share our post

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, വി.ഐ തുടങ്ങിയ കമ്പനികൾ റീചാർജ് പ്ലാനുകൾ ഉയർത്തിയതിന് ശേഷം കഴിഞ്ഞ വർഷം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌.എസ്‌.എൻ‌.എൽ വീണ്ടും പ്രാധാന്യം നേടി. ഈ മാറ്റം കമ്പനിക്ക് വളരെയധികം ഗുണവുമുണ്ടാക്കിയിരുന്നു. ഇത് ബി‌.എസ്‌.എൻ‌.എല്ലിന് 50 ലക്ഷത്തിലധികം വരിക്കാരുടെ വർധനവിന് കാരണമായപ്പോള്‍, 2024-25 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 262 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്യാൻ ബി‌.എസ്‌.എൻ‌.എല്ലിനെ പ്രാപ്‍തവുമാക്കി

എന്നാൽ കോൾ ഡ്രോപ്പുകളും ഇടയ്ക്കിടെയുള്ള കണക്ഷൻ വിച്ഛേദങ്ങളും സംബന്ധിച്ച് ബി‌.എസ്‌.എൻ‌.എൽ വരിക്കാർ നിരന്തരമായി പരാതിപ്പെട്ടിരുന്നു. ഇക്കാരണങ്ങളാൽ നവംബറിൽ കമ്പനിക്ക് മൂന്നുലക്ഷത്തിലധികം വരിക്കാരെ നഷ്‍ടപ്പെട്ടു. ഇപ്പോഴിതാ നെറ്റ്‌വർക്ക് സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി ബി‌എസ്‌എൻ‌എൽ ഉണര്‍ന്ന് പ്രവർത്തിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട്.

കോള്‍ ഡ്രോപ്പ് ഉടന്‍ അവസാനിക്കും

4ജി സേവനങ്ങളുടെ വേഗത്തിലുള്ള വിതരണം, 5ജി പരീക്ഷണം ആരംഭിക്കൽ, ഉപഭോക്തൃ സേവനത്തിലെ മെച്ചപ്പെടുത്തലുകൾ തുടങ്ങിയവയിലൂടെ വരിക്കാരെ ആകർഷിക്കുന്നതിനായി ബിഎസ്‍എൻഎൽ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ്. എങ്കിലും ഈ ശ്രമങ്ങൾക്കിടയിലും, നെറ്റ്‌വർക്ക് സ്ഥിരതയെക്കുറിച്ചും ഇടയ്ക്കിടെയുള്ള കോൾ ഡ്രോപ്പുകളെക്കുറിച്ചും നിരവധി വരിക്കാർ ആശങ്ക പ്രകടിപ്പിച്ചു. ഇത് നാല് മാസത്തെ വളർച്ചയ്ക്ക് ശേഷം ബിഎസ്എന്‍എല്ലിന് 300,000ത്തിൽ അധികം വരിക്കാരുടെ നഷ്‍ടത്തിന് കാരണമായി.

ഈ പ്രശ്‍നങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, നെറ്റ്‌വർക്ക് വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ബിഎസ്‍എൻഎൽ സ്വീകരിച്ചുതുടങ്ങി. വേഗതയേറിയ ഇന്‍റർനെറ്റ് നൽകുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിനുമായി തങ്ങളുടെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി ബി‌എസ്‌എൻ‌എൽ അടുത്തിടെ അവരുടെ എക്സ് അക്കൗണ്ട് വഴി പ്രഖ്യാപിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി, വൈദ്യുതി തടസങ്ങൾ ഉണ്ടാകുമ്പോൾ വിശ്വസനീയമായ സേവനം നിലനിർത്തുന്നതിന് നിർണായകമായ 30,000 പുതിയ ബാറ്ററി സെറ്റുകൾ കമ്പനി സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല, 15,000ത്തിൽ അധികം പവർ പ്ലാന്‍റുകൾ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണ്. ഇത് നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾക്ക് ശക്തമായ ഊർജ്ജ വിതരണം വാഗ്‍ദാനം ചെയ്യുന്നു.

35,000 അധിക പവർ പ്ലാന്‍റുകൾ

ഭാവിയിൽ, ബി‌.എസ്‌.എൻ.എല്ലിന്റെ ശൃംഖല കൂടുതൽ വികസിപ്പിക്കാനുള്ള വലിയ പദ്ധതികളുണ്ട്. 2025 ജൂണോടെ 35,000 അധിക പവർ പ്ലാന്‍റുകൾ പ്രവർത്തനക്ഷമമാക്കും എന്നാണ് റിപ്പോർട്ടുകൾ. ഉപഭോക്താക്കൾക്ക് വിശ്വസനീയമായ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ബി.എസ്എന്‍എല്ലിന്‍റെ പ്രതിബദ്ധതയാണ് ഈ ശ്രമം അടിവരയിടുന്നത്.


Share our post
Continue Reading

Trending

error: Content is protected !!