ഹർത്താൽ ആചരിക്കുന്നതിൽ സമയക്രമീകരണം വേണം; ഓട്ടോത്തൊഴിലാളികൾ

പേരാവൂർ: ടൗണിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾക്ക് സമയക്രമീകരണം ഏർപ്പെടുത്തണമെന്ന് താലൂക്കാസ്പത്രി റോഡിലെ ഓട്ടോത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ടൗണിലെത്തുന്ന ഉപഭോക്താക്കളെയും വ്യാപാര സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാർ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവരെയും പെട്ടെന്നുള്ള ഹർത്താലുകൾ ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ സംയുക്ത വ്യാപാര സംഘടനകൾ ഉചിതമായ തീരുമാനമെടുക്കണമെന്നും ഓട്ടോത്തൊഴിലാളികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി , യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ എന്നീ സംഘടനകൾക്ക് ഓട്ടോത്തൊഴിലാളികൾ നിവേദനം നല്കി.