Connect with us

Kannur

മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷൂറൻസ് തുടങ്ങി

Published

on

Share our post

കണ്ണൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പശു, എരുമ എന്നിവയുടെ മരണം, ഉത്പാദനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നതിനും, അവയെ വളർത്തുന്ന കർഷകന് പരിരക്ഷ നൽകുന്നതിനുമായി ഗോസമൃദ്ധി-എൻ.എൽ.എം സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു.ഒരു വർഷത്തേക്കോ, മൂന്ന് വർഷത്തേക്കോ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ്. 65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കും. എല്ലാ വിഭാഗത്തിൽപ്പെട്ട കർഷകർക്കും ഈ സ്‌കീമിന് കീഴിൽ കന്നുകാലി ഇൻഷൂറൻസിനും, അവയുടെ ഉടമകൾക്കുള്ള അപകട മരണ ഇൻഷുറൻസ് പരിരക്ഷയ്ക്കും അർഹതയുണ്ട്. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉത്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സ് വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഇൻഷുർ ചെയ്യാം. ഗർഭാവസ്ഥയുടെ അവസാന ത്രൈമാസത്തിലുള്ള ഗർഭിണികളായ കിടാരികളെയും, ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും ഇൻഷൂർ ചെയ്യാം.

ഒരു കർഷകന്റെ ഒരു ഉരുവിനെ മാത്രമേ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള താൽപ്പര്യമുള്ള ഉടമകൾക്ക് വ്യക്തിഗത അപകട പരിരക്ഷയ്ക്കും അപേക്ഷിക്കാം. ഉടമകൾക്കുള്ള വ്യക്തിഗത അപകട പരിരക്ഷ പരമാവധി അഞ്ച് ലക്ഷം രൂപയാണ്.ഉരുക്കളെ ഒരു വർഷത്തേക്ക് ഇൻഷൂർ ചെയ്യാൻ 4.48 ശതമാനവും, മൂന്ന് വർഷത്തേക്ക് 10.98 ശതമാനവുമാണ് പ്രീമിയം തുക. ഉടമയുടെ അപകട പരിരക്ഷയ്ക്ക് 100 രൂപ അടക്കണം.പ്രീമിയം തുകയിൽ പൊതുവിഭാഗത്തിന് 50 ശതമാനവും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 70 ശതമാനവും സർക്കാർ സബ്സിഡിയാണ്. ഒരു വർഷ ഇൻഷുറൻസ് പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 100 രൂപയും മൂന്ന് വർഷ പദ്ധതിയിൽ കർഷകർ അടക്കേണ്ട വിഹിതത്തിൽ നിന്നും 250 രൂപയും സർക്കാർ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡ് വഹിക്കുന്നതാണ്.65,000 രൂപ വരെ മതിപ്പു വിലയുള്ള ഉരുവിന് ഒരു വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 1356 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 774 രൂപയുമാണ് കർഷക വിഹിതമായി അടക്കേണ്ടി വരുന്നത്.

65,000 രൂപ വരെ മതിപ്പുവിലയുള്ള ഉരുവിന് മൂന്ന് വർഷ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 3319 രൂപയും എസ്‌സി, എസ്ടി വിഭാഗത്തിന് 1892 രൂപയുമാണ് കർഷക വിഹിതമായി കർഷക വിഹിതമായി അടക്കേണ്ടിവരുന്നത്.ഓരോ വെറ്ററിനറി ഹോസ്പിറ്റലുകളിലും പരിമിതമായ എണ്ണം ഉരുക്കളെ ഇൻഷൂർ ചെയ്യാനുള്ള വിഹിതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. താൽപര്യമുള്ള കർഷകർ തദ്ദേശ സ്ഥാപന പരിധിയിലെ ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറും ഇൻഷൂറൻസ് നോഡൽ ഓഫീസറും അറിയിച്ചു.


Share our post

Kannur

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Published

on

Share our post

കണ്ണൂര്‍: താലൂക്കിലെ എളയാവൂര്‍ വില്ലേജില്‍പ്പെട്ട എളയാവൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

പയ്യന്നൂര്‍ താലൂക്കിലെ പാണപ്പുഴ വില്ലേജില്‍പ്പെട്ട ആലക്കാട് കണ്ണങ്ങാട്ടുഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും


Share our post
Continue Reading

Kannur

കാർ സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1.22 ലക്ഷം രൂപ

Published

on

Share our post

മയ്യിൽ: സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്. മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ ഫോൺ നമ്പറിൽ വിളിച്ച് തങ്ങൾക്ക് സമ്മാനം അടിച്ചെന്നും കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇത പോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഫോൺ വിളി വന്ന് ഒരാഴ്‌ചയ്ക്കു ശേഷം തപാലിലൂടെ ഗിഫ്റ്റ് വൗച്ചറും ലഭിച്ചു. അത് സ്ക്രാച്ച് ചെയ്‌തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചതായി കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി കേരള ജിഎസ്ടി, ബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻഒസിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടി എന്നിവ അടയ്ക്കാനുണ്ടെന്നും പറഞ്ഞു 1,22,300 രൂപ അയച്ചു നൽകി. എങ്കിലും മറ്റു ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ട പ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.


Share our post
Continue Reading

Kannur

ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ

Published

on

Share our post

കണ്ണൂർ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായുള്ള ജോബ് ഫെയര്‍ നാളെ രാവിലെ ഒമ്പതിന് ധര്‍മശാല കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ നിരവധി തൊഴില്‍ അവസരങ്ങളുണ്ട്.ജര്‍മനിയില്‍ സ്റ്റാഫ് നേഴ്‌സ്, ഓസ്‌ട്രേലിയയില്‍ അസിസ്റ്റന്റ് ഇന്‍ നഴ്‌സിംഗ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍ തസ്തികകളില്‍ ആയിരത്തിലധികം ഒഴിവുകളും വിവിധ ജില്ലകളിലായി സ്റ്റാഫ് നേഴ്‌സ്, പേര്‍സണല്‍ കെയര്‍ അസിസ്റ്റന്റ്, ഹോം നേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ അറുന്നൂറിലധികം ഒഴിവുകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഡി ഡബ്ല്യൂ എം എസില്‍ രജിസ്റ്റര്‍ ചെയ്ത് താല്‍പര്യമുള്ള ജോലിയിലേക്ക് അപേക്ഷിക്കണം. ഇതുവരെ ഡിഡബ്യൂ എം.എസ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാരുമായോ സിഡിഎസുമായോ ബന്ധപ്പെടാം.


Share our post
Continue Reading

Trending

error: Content is protected !!