ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്

Share our post

കടുത്ത ജലക്ഷാമത്തെ തുടർന്ന് ബംഗളൂരുവിൽ കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (BWSSB) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. ഭൂഗർഭ ജലവിതാനം ഗണ്യമായി കുറഞ്ഞതും വേനൽക്കാലത്തിലെ ജലദൗർലഭ്യവും പരിഗണിച്ചാണ് ഈ നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് അധികൃതർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!