സ്ഥാപനത്തിൽ നിന്നു കൃത്രിമ രേഖ ചമച്ച് 42 ലക്ഷം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

കണ്ണൂർ: സ്ഥാപനത്തിൽ നിന്നും കൃത്രിമ രേഖ ചമച്ച് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്കും മറ്റും നൽകേണ്ട ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വഞ്ചിച്ച ജീവനക്കാരൻ പിടിയിൽ. കണ്ണോത്തും ചാലിലെ ഫേയ്സറ്റ് സ്ഥാപനത്തിലെ അക്കൗണ്ടൻ്റ് ആയിരുന്ന മലപ്പട്ടം അടിച്ചേരിയിലെ കെ. ഗിരീഷിനെ (32) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.സ്ഥാപനത്തിന്റെ ഉടമ താണ പേൾ ഹൗസിലെ എം.എ ഫലീലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.2021 മുതൽ 2024 വരെയുള്ള കാലയളവിൽ സ്ഥപനത്തിലേക്ക്സാധനം സപ്ലൈ ചെയ്യുന്നവർക്കും ബിൽഡിംഗ് ഉടമയ്ക്കും ബാങ്ക് മുഖാന്തിരം നൽകേണ്ട തുക തെറ്റിദ്ധരിപ്പിച്ച് അയക്കുന്നതിന് പകരം 42, 36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും സ്ഥപനത്തിലെ കമ്പ്യൂട്ടറിലും രേഖകളിലും കൃത്രിമത്വം നടത്തിയും വ്യാജ ജിഎസ്ടി ഐഡി ഉണ്ടാക്കി സ്ഥാപനത്തെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.