വയനാട് കമ്പമലയിൽ വീണ്ടും തീപിടിത്തം

Share our post

മാനന്തവാടി: മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഫയർഫോഴ്സ് സംഘവും വനപാലകരും സ്ഥലത്ത് തീയണക്കാൻ ശ്രമിക്കുകയാണ്. അതിനിടെ തലപ്പുഴയിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാർട്ടിൻ ലോവൽ പ്രതികരിച്ചു. ആരോ കത്തിച്ചെങ്കിൽ മാത്രമേ തീ ഇത്തരത്തിൽ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉൾവനത്തിലെ 10 ഹെക്ടറോളം പുൽമേട് തീപിടുത്തത്തിൽ കത്തി നശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!