Kannur
മെഡിക്കൽ ഷോപ്പ് ജീവനക്കാർ സമരത്തിലേക്ക്

കണ്ണൂർ: മെഡിക്കൽ ഷോപ്പ് തൊഴിലാളികൾക്കുള്ള പുതിയ മിനിമം വേതന ഉത്തരവ് സ്ഥാപന ഉടമകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ സമരത്തിലേക്ക്. തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെ നിയമമനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികൾക്ക് യൂണിയൻ തയ്യാറാകുമെന്നും ജില്ലാ പ്രൈവറ്റ് ഹോസ്‌പിറ്റൽ ആൻഡ് മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ ജില്ലാ ഭാരവാഹിയോഗം അറിയിച്ചു. 2024 നവംബറിലാണ് മിനിമം വേതനം പുതുക്കി ഉത്തരവിറക്കിയത്.
ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം എല്ലാ തൊഴിലാളികൾക്കും നൽകമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടും സ്ഥാപന ഉടമകൾ തൊഴിലാളികളെ ഭീഷണിപ്പെടുത്തി മിനിമം വേതനം തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിർബന്ധപൂർവം ഒപ്പുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ചില സ്ഥാപന ഉടമകൾ തൊഴിലാളികളുടെ അക്കൗണ്ടിൽ മിനിമം വേതനം നിക്ഷേപിക്കുകയും അതിനുശേഷം മാനേജ്മെന്റ് തീരുമാനിച്ച തുകയിൽ നിന്ന് അധികം വരുന്ന തുക തൊഴിലാളികളിൽനിന്ന് വസൂലാക്കുന്ന രീതിയും നടക്കുന്നുണ്ടെന്ന് യോഗം ആരോപിച്ചു. പ്രസിഡൻ്റ് പി.ഹരീന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.വി ബാലകൃഷ്ണൻ, പി.ഹരിദാസൻ, പി.പി രാജേഷ്, എം.കെ സുജിത്ത്, വി.കെ രേഷ്മ എന്നിവർ സംസാരിച്ചു.
Kannur
കണ്ണൂരില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരേ കേസ്


കണ്ണൂർ: റിസോർട്ടില്‍ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പരാതിയില്‍ എടക്കാട് സ്വദേശിക്കെതിരേകണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു.ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരേ കേസെടുത്തത്.2020 ജനുവരിയില്‍ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടില്‍ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ നടത്തിയതായുമാണ് പരാതി.
Kannur
ഖാദി വസ്ത്രങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്


കണ്ണൂർ: ഖാദി വസ്ത്രങ്ങൾക്ക് 25 വരെ 30% സ്പെഷ്യൽ ഗവ: റിബേറ്റ് ലഭിക്കും. കോട്ടൺ, സിൽക്ക്, പോളി വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, മസ്ലീൻ സാരികൾ, വിവിധയിനം കോട്ടൺ വസ്ത്രങ്ങൾ ,ഉന്ന കിടക്കകൾ, തലയണ, ബെഡ് ഷീറ്റുകൾ ചുരിദാർ മെറ്റീരിയൽ മറ്റ് ഗ്രാമ വ്യവസായ ഉല്പന്നങ്ങൾ, ചൂരൽ ഉല്പന്നങ്ങൾ, ശുദ്ധമായ തേൻ, എണ്ണ, ലഭിക്കും. സർക്കാർ അർദ്ധ സർക്കാർ ജീവനകാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യസ്ഥയിൽ ഉല്പന്നങ്ങൾ ലഭിക്കും.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറുമുകളിൽ സന്ദർശിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങാം.
Kannur
പകുതിവിലക്ക് സ്‌കൂട്ടര്‍; പരിയാരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്


പരിയാരം: പകുതിവിലക്ക് സ്‌കൂട്ടര്‍, 5,47,553 രൂപ വാങ്ങി ചതി ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.അനന്തകൃഷ്ണന്‍,തളിപ്പറമ്പ് സീഡ് സൊസൈറ്റി സെക്രട്ടറി സുബൈര്‍, പരിയാരംപുളിയൂലിലെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.പരിയാരം വായാട്ടെ കാടന്‍വീട്ടില്‍ കെ.വി വിനീതയുടെ (37) പരാതിയിലാണ് കേസ്. 2024 ജൂലൈ 9 മുതല്‍ 2025 ഫിബ്രവരി 19 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുപേരും ചതി ചെയ്തുവെന്നാണ് പരാതി.വിനീതയുടെ പരിയാരം കനറാ ബേങ്ക് അക്കൗണ്ട് വഴി 60,000 രൂപ അനന്തകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ സ്‌ക്കൂട്ടറോ പണമോ തിരികെ നല്‍കിയില്ല.ഇത് കൂടാതെ നാട്ടുകാരായ മറ്റ് 13 പേര്‍ക്ക് സ്‌ക്കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും പകുതിവിലക്ക് ലഭ്യമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് 5,47,553 രൂപ നിക്ഷേപമായി സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്