Kannur
കണ്ണൂര്‍ ജില്ലയില്‍ ലഹരി മാഫിയ കടുത്ത ഭീഷണിയായി മാറുന്നു; രണ്ട് മാസങ്ങള്‍ക്കിടയില്‍ വില്പനയ്ക്കെത്തിച്ചത് 42 കിലോ കഞ്ചാവ്

കണ്ണൂർ : ജില്ലയില്‍ ലഹരി മാഫിയ കടുത്ത ഭീഷണിയായി മാറുന്നതിന്റെ കണക്കുകള്‍ പുറത്ത് വിട്ട് എക്സൈസ്. കഴിഞ്ഞ 2 രണ്ടുമാസങ്ങള്‍ക്കിടയില്‍ മാത്രം വില്പനയ്ക്കെത്തിച്ച 42 കിലോയ്ക്കടുത്ത് കഞ്ചാവാണ് എക്സൈസ് ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത്.എം .ഡി.എം.എ, മെത്താംഫെറ്റാമിൻ, ഹാഷിഷ് ഓയില്‍, നൈട്രോസ്പാം ടാബ് എന്നീ സിന്തറ്റിക് മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി വിതരണത്തിന് പ്രത്യേക ആപ്പുകള്‍ പോലും സജ്ജമാക്കിയാണ് മാഫിയകള്‍ കച്ചവടം നടത്തുന്നത്. പിടിച്ചെടുത്തതിന്റെ എത്രയോ മടങ്ങ് വിറ്റഴിക്കപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ തുടർന്നാല്‍ ലഹരി മാഫിയയിലേയ്ക്ക് യുവതലമുറകള്‍ കൂടുതലായി തിരിയുമെന്നും എക്സൈസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ജില്ലയില്‍ അകെ രജിസ്റ്റർ ചെയ്ത ലഹരി കേസുകള്‍ 7523 ആണ് എന്നാല്‍ അറസ്റ്റിലായത് 1734 പേർ മാത്രം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എം.ഡി.എം.എ, മെത്താംഫെറ്റാമിൻ, കഞ്ചാവ്, നൈട്രോസ്പാം, ഹാഷിഷ് ഓയില്‍ തുടങ്ങിയ പല രൂപങ്ങളിലുള്ള ലഹരിമരുന്നുകള്‍ എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പഴയതുപോലെ നഗരകേന്ദ്രീകൃതമായി മാത്രമല്ല ലഹരി വില്പന എന്നതാണ് ഇതിലൂടെ തെളിയുന്നത്. ജനുവരിയില്‍ ഒറ്റയാളില്‍ നിന്ന് മാത്രം പത്ത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയിരുന്നു. മിക്കവാറും കർണാടക അതിർത്തി കടന്നാണ് കണ്ണൂരിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത്. കർണാടക കേരള അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നിന്നും പലതവണ നിരോധിത ലഹരിവസ്തുക്കള്‍ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്. ഇത്രയേറെ ലഹരി മരുന്ന് കേസുകള്‍ പിടികൂടിയിട്ടും ദിനംപ്രതി ലഹിക്കടത്ത് വർധിക്കുന്നതല്ലാതെ കുറയുന്നില്ല.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്നിന്ന് ലക്ഷങ്ങള് തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല് സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില് താമസക്കാരനുമായ നിതിന് പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്നിന്ന് ലക്ഷങ്ങള് തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല് സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില് താമസക്കാരനുമായ നിതിന് പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്