ചക്കരക്കല്ലിൽ മയക്ക് മരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ

ചക്കരക്കല്ല് : വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. 5.650 ഗ്രാം എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി സ്വദേശികളായ പി.വി .സാരംഗ് (28), അഖിൽ പ്രകാശ്(29), അമൃത് ലാൽ(23) എന്നിവരെയാണ് ചക്കരക്കല്ല് പോലീസ് ഇൻസ്പെക്ടർ എം. പി. ആസാദും സംഘവും പിടികൂടിയത്. അഞ്ചരക്കണ്ടി ബംഗ്ലാവ് മൊട്ടയിൽ പോലീസ് പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കെ.എൽ13എക്യൂ 6700 നമ്പർ കാറിലെ ഡാഷ്ബോർഡിൽ നിന്നാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥരായ വിശാഖ്.കെ. വിശ്വൻ ,ഷിജു, പ്രത്യുഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.