Connect with us

Kannur

കേരള പി.എസ്‌.സി, എസ്‌.എസ്‌.സി പരിശീലനം

Published

on

Share our post

കണ്ണൂർ :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷനൽ ഗൈഡൻസ് വിഭാഗം കേരള പിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയവയുടെ മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 180 മണിക്കൂർ പരിശീലനം നൽകുന്നു. ഫെബ്രുവരി അവസാന വാരം ആരംഭിക്കുന്ന പരിശീലനത്തിന് ആദ്യം അപേക്ഷിക്കുന്ന 50 പേർക്ക് പ്രവേശനം നൽകും. പത്താംതരം മുതൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, പേര് രജിസ്റ്റർ ചെയ്ത എക്സ്ചേഞ്ചിലോ ഫെബ്രുവരി 22ന് മുമ്പ് ഫോൺ നമ്പർ സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ : 0497 2700831


Share our post

Kannur

ഖാദി വസ്ത്രങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്

Published

on

Share our post

കണ്ണൂർ: ഖാദി വസ്ത്രങ്ങൾക്ക് 25 വരെ 30% സ്പെഷ്യൽ ഗവ: റിബേറ്റ് ലഭിക്കും. കോട്ടൺ, സിൽക്ക്, പോളി വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, മസ്ലീൻ സാരികൾ, വിവിധയിനം കോട്ടൺ വസ്ത്രങ്ങൾ ,ഉന്ന കിടക്കകൾ, തലയണ, ബെഡ് ഷീറ്റുകൾ ചുരിദാർ മെറ്റീരിയൽ മറ്റ് ഗ്രാമ വ്യവസായ ഉല്പന്നങ്ങൾ, ചൂരൽ ഉല്പന്നങ്ങൾ, ശുദ്ധമായ തേൻ, എണ്ണ, ലഭിക്കും. സർക്കാർ അർദ്ധ സർക്കാർ ജീവനകാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യസ്ഥയിൽ ഉല്പന്നങ്ങൾ ലഭിക്കും.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറുമുകളിൽ സന്ദർശിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങാം.


Share our post
Continue Reading

Kannur

പകുതിവിലക്ക് സ്‌കൂട്ടര്‍; പരിയാരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്

Published

on

Share our post

പരിയാരം: പകുതിവിലക്ക് സ്‌കൂട്ടര്‍, 5,47,553 രൂപ വാങ്ങി ചതി ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.അനന്തകൃഷ്ണന്‍,തളിപ്പറമ്പ് സീഡ് സൊസൈറ്റി സെക്രട്ടറി സുബൈര്‍, പരിയാരംപുളിയൂലിലെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.പരിയാരം വായാട്ടെ കാടന്‍വീട്ടില്‍ കെ.വി വിനീതയുടെ (37) പരാതിയിലാണ് കേസ്. 2024 ജൂലൈ 9 മുതല്‍ 2025 ഫിബ്രവരി 19 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്‌ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുപേരും ചതി ചെയ്തുവെന്നാണ് പരാതി.വിനീതയുടെ പരിയാരം കനറാ ബേങ്ക് അക്കൗണ്ട് വഴി 60,000 രൂപ അനന്തകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന്‍ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍   സ്‌ക്കൂട്ടറോ പണമോ തിരികെ നല്‍കിയില്ല.ഇത് കൂടാതെ നാട്ടുകാരായ മറ്റ് 13 പേര്‍ക്ക് സ്‌ക്കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും പകുതിവിലക്ക് ലഭ്യമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് 5,47,553 രൂപ നിക്ഷേപമായി സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.


Share our post
Continue Reading

Kannur

കണ്ണൂരിലേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ച്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ്; പ്രതിഷേധവുമായി പ്രവാസികള്‍

Published

on

Share our post

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി മസ്‌കത്തിലെ പ്രവാസി യാത്രക്കാർ. കണ്ണൂരിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന ‘പോയന്റ് ഓഫ് കാള്‍ ‘ നിരസിച്ചതിന് പിന്നാലെ കണ്ണൂരില്‍നിന്ന് മസ്‌കത്തിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് കുറച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്.കണ്ണൂരില്‍നിന്ന് മസ്‌കത്തിലേക്കുള്ള ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ മസ്‌കത്തിലെ കണ്ണൂരുകാരുടെ യാത്ര ദുരിതം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസ് കുറവായിരുന്നെങ്കിലും ഏറെ മുറവിളിക്ക് ശേഷം ആറായി വർധിപ്പിച്ചിരുന്നു.

എന്നാല്‍ എയർ ഇന്ത്യ എക്പ്രസിന്റെ അടുത്ത മാസം പകുതിവരെയുള്ള പുതിയ ഷെഡ്യൂളില്‍ സർവീസുകള്‍ നാലായി കുറച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ സർവീസ് ഉള്ളത്. മസ്‌കത്തില്‍നിന്ന് പുലർച്ചെ 2.50 ന് പുറപ്പെട്ട് രാവിലെ 7.50ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സർവീസ്. എയർ ഇന്ത്യ എക്പ്രസ് സർവീസ് കുറച്ചതോടെ കണ്ണുർ വിമാനത്താവളത്തെ ആശ്രയിച്ച്‌ യാത്ര ചെയ്യുന്നവർ ദുരിതത്തിലായിരിക്കുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ അനുവദിക്കുകയാണെങ്കില്‍ 20 ലധികം അന്താരാഷ്ട്ര വിമാന കമ്ബനികള്‍ കണ്ണൂരിലേക്ക് പറക്കാൻ തയ്യാറാണെന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. പോയിൻ് ഓഫ് കാള്‍ ലഭിക്കാൻ കണ്ണൂരിലെ ജനപ്രതിനിധികള്‍ അടക്കം അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ കാര്യമുണ്ടായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നുമാണ് മസ്‌കത്തിലെ കണ്ണൂർ യാത്രക്കാർ പറയുന്നത്. പോയിന്റ് ഓഫ് കോള്‍ ലഭിക്കാൻ കേന്ദ്രത്തില്‍ കൂടുതല്‍ സമ്മർദ്ദങ്ങള്‍ നടത്തുമെന്നും ഇവർ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!