Kannur
മലപ്പുറം ജില്ലയിലേക്ക് ടൂർ പാക്കേജുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ:കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ ബജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കണ്ണൂർ ഡിപ്പോയിൽ നിന്നും നിലമ്പൂരിലേക്ക് യാത്ര സംഘടിപ്പിച്ചു. രാവിലെ 05.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവയും മലപ്പുറത്തെ മിനി ഊട്ടി എന്നറിയപ്പെടുന്ന മിസ്റ്റി ലാൻഡും സന്ദർശിച്ചു. ഇന്ത്യയിലെ നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് കാണാനുള്ള സൗകര്യവും പാക്കേജിൽ ഉൾപെടുത്തിയിട്ടുണ്ട്. ഭക്ഷണവും എൻട്രി ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്. മാർച്ച് രണ്ട്, ഒമ്പത് തീയ്യതികളിലാണ് അടുത്ത യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
Kannur
ഖാദി വസ്ത്രങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്


കണ്ണൂർ: ഖാദി വസ്ത്രങ്ങൾക്ക് 25 വരെ 30% സ്പെഷ്യൽ ഗവ: റിബേറ്റ് ലഭിക്കും. കോട്ടൺ, സിൽക്ക്, പോളി വസ്ത്രങ്ങൾ, സിൽക്ക് സാരികൾ, മസ്ലീൻ സാരികൾ, വിവിധയിനം കോട്ടൺ വസ്ത്രങ്ങൾ ,ഉന്ന കിടക്കകൾ, തലയണ, ബെഡ് ഷീറ്റുകൾ ചുരിദാർ മെറ്റീരിയൽ മറ്റ് ഗ്രാമ വ്യവസായ ഉല്പന്നങ്ങൾ, ചൂരൽ ഉല്പന്നങ്ങൾ, ശുദ്ധമായ തേൻ, എണ്ണ, ലഭിക്കും. സർക്കാർ അർദ്ധ സർക്കാർ ജീവനകാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് വ്യസ്ഥയിൽ ഉല്പന്നങ്ങൾ ലഭിക്കും.കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറുമുകളിൽ സന്ദർശിച്ച് ഖാദി വസ്ത്രങ്ങൾ വാങ്ങാം.
Kannur
പകുതിവിലക്ക് സ്കൂട്ടര്‍; പരിയാരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്


പരിയാരം: പകുതിവിലക്ക് സ്കൂട്ടര്‍, 5,47,553 രൂപ വാങ്ങി ചതി ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.അനന്തകൃഷ്ണന്,തളിപ്പറമ്പ് സീഡ് സൊസൈറ്റി സെക്രട്ടറി സുബൈര്‍, പരിയാരംപുളിയൂലിലെ കണ്ണന് എന്നിവര്‍ക്കെതിരെയാണ് കേസ്.പരിയാരം വായാട്ടെ കാടന്‍വീട്ടില്‍ കെ.വി വിനീതയുടെ (37) പരാതിയിലാണ് കേസ്. 2024 ജൂലൈ 9 മുതല്‍ 2025 ഫിബ്രവരി 19 വരെയുള്ള കാലയളവില്‍ പകുതിവിലക്ക് സ്ക്കൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം നല്കി മൂന്നുപേരും ചതി ചെയ്തുവെന്നാണ് പരാതി.വിനീതയുടെ പരിയാരം കനറാ ബേങ്ക് അക്കൗണ്ട് വഴി 60,000 രൂപ അനന്തകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നൊവേഷന് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ സ്ക്കൂട്ടറോ പണമോ തിരികെ നല്‍കിയില്ല.ഇത് കൂടാതെ നാട്ടുകാരായ മറ്റ് 13 പേര്‍ക്ക് സ്ക്കൂട്ടറും മറ്റ് ഗൃഹോപകരണങ്ങളും പകുതിവിലക്ക് ലഭ്യമാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് 5,47,553 രൂപ നിക്ഷേപമായി സ്വീകരിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.
Kannur
കണ്ണൂരിലേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്; പ്രതിഷേധവുമായി പ്രവാസികള്‍


കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി മസ്കത്തിലെ പ്രവാസി യാത്രക്കാർ. കണ്ണൂരിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് അനുമതി നല്കുന്ന ‘പോയന്റ് ഓഫ് കാള്‍ ‘ നിരസിച്ചതിന് പിന്നാലെ കണ്ണൂരില്‍നിന്ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കുറച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്.കണ്ണൂരില്‍നിന്ന് മസ്കത്തിലേക്കുള്ള ഗോഫസ്റ്റ് സർവീസ് നിർത്തിയതോടെ മസ്കത്തിലെ കണ്ണൂരുകാരുടെ യാത്ര ദുരിതം ആരംഭിച്ചിരുന്നു. ആദ്യകാലത്ത് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് കുറവായിരുന്നെങ്കിലും ഏറെ മുറവിളിക്ക് ശേഷം ആറായി വർധിപ്പിച്ചിരുന്നു.
എന്നാല്‍ എയർ ഇന്ത്യ എക്പ്രസിന്റെ അടുത്ത മാസം പകുതിവരെയുള്ള പുതിയ ഷെഡ്യൂളില്‍ സർവീസുകള്‍ നാലായി കുറച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ സർവീസ് ഉള്ളത്. മസ്കത്തില്‍നിന്ന് പുലർച്ചെ 2.50 ന് പുറപ്പെട്ട് രാവിലെ 7.50ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സർവീസ്. എയർ ഇന്ത്യ എക്പ്രസ് സർവീസ് കുറച്ചതോടെ കണ്ണുർ വിമാനത്താവളത്തെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ ദുരിതത്തിലായിരിക്കുകയാണ്.
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാള്‍ അനുവദിക്കുകയാണെങ്കില്‍ 20 ലധികം അന്താരാഷ്ട്ര വിമാന കമ്ബനികള്‍ കണ്ണൂരിലേക്ക് പറക്കാൻ തയ്യാറാണെന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. പോയിൻ് ഓഫ് കാള്‍ ലഭിക്കാൻ കണ്ണൂരിലെ ജനപ്രതിനിധികള്‍ അടക്കം അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ കാര്യമുണ്ടായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തെ തകർക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നുമാണ് മസ്കത്തിലെ കണ്ണൂർ യാത്രക്കാർ പറയുന്നത്. പോയിന്റ് ഓഫ് കോള്‍ ലഭിക്കാൻ കേന്ദ്രത്തില്‍ കൂടുതല്‍ സമ്മർദ്ദങ്ങള്‍ നടത്തുമെന്നും ഇവർ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്