90 ദിവസത്തെ വാലിഡിറ്റി,അത്യുഗ്രൻ പ്ലാനുമായി ബി.എസ്.എന്‍.എല്‍

സ്വകാര്യ ടെലികോം കമ്പനികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി ബി.എസ്.എന്‍.എല്‍ പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 411 രൂപയ്ക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. ദിവസവും 2GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിൽ ലഭിക്കുന്നു.പ്ലാനിന്റെ പ്രധാന പ്രത്യേകതകൾ: 90 ദിവസത്തെ വാലിഡിറ്റി .ദിവസവും 2GB ഡാറ്റ .അൺലിമിറ്റഡ് കോളുകൾ .411 രൂപയ്ക്ക് താങ്ങാനാവുന്ന വിലഈ പ്ലാൻ ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് വളരെ പ്രയോജനകരമാണ്. മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി ഏറ്റവും മെച്ചപ്പെട്ട പ്ലാനാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുന്നത്.