Kerala
ജാഗ്രത പാലിച്ച് പണം സംരക്ഷിക്കാം,എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ് ? മുന്നറിയിപ്പുമായി യു.പി.ഐ

ദൈനംദിനം പലതരം സാമ്പത്തിക തട്ടിപ്പുകള്‍ രംഗപ്രവേശം ചെയ്യുകയാണ്. ഇപ്പോഴിതാ പുതിയ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകുകയാണ് അധികൃതര്‍.ഇതുവഴി തട്ടിപ്പുകാര്‍ ഉപഭോക്താവ് അറിയാതെ ഫോണ്‍ കോളുകള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ഒ ടി പി തട്ടിയെടുക്കുകയും ചെയ്യും. ഇതിലൂടെ ഇടപാടുകള്‍ പൂര്‍ത്തീകരിക്കാനും പണം തട്ടാനും സാധിക്കും.യുപിഐ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് വന്നിരിക്കുന്നത്.’നിങ്ങളെ കബളിപ്പിച്ച് ഒടിപി തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ കോള്‍ മെര്‍ജിങ് വിദ്യ ഉപയോഗിക്കുന്നു. അതില്‍ വീണ് പോവരുത് ! ജാഗ്രത പാലിച്ച് പണം സംരക്ഷിക്കുക.’ എന്നാണ് യു.പി.ഐ നല്‍കുന്ന മുന്നറിയിപ്പ്.
തട്ടിപ്പ് എങ്ങനെ ?
ഒരു സുഹൃത്തില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ ലഭിച്ചതെന്ന് അവകാശപ്പെട്ട് കൊണ്ട് ഒരു അപരിചിതന്റെ കോള്‍ വരും. ആ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യാമോ എന്ന് ചോദിക്കുകയും ചെയ്യും. എന്നാല്‍ ഉപഭോക്താവിന്റെ ബാങ്കില്‍ നിന്നുള്ള ഒടിപി ഫോണ്‍ കോള്‍ ആയിരിക്കും അത്. കോള്‍ മെര്‍ജ് ചെയ്താല്‍ രണ്ടിൽ അധികം പേര്‍ക്ക് ഒരേ സമയം സംസാരിക്കാനാവും. പറയുന്നത് പരസ്പരം കേള്‍ക്കാം. അതായത് ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളില്‍ പറയുന്ന ഒടിപി തട്ടിപ്പുകാരന് കേള്‍ക്കാനാവും. ആ നിമിഷം തന്നെ ഒടിപി ഉപയോഗിച്ച് കൊണ്ട് തട്ടിപ്പുകാര്‍ പണമിടപാട് നടത്തിയിട്ടുണ്ടാവും.
‣അപരിചിതമായ നമ്പറുകളുമായി കോള്‍ മെര്‍ജ് ചെയ്യരുത്. ആരെങ്കിലും കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ സംശയിക്കുക. പ്രത്യേകിച്ചും അപരിചിതരായ ആളുകള്‍ വിളിച്ചാല്‍.
ആരാണ് വിളിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക, ആരെങ്കിലും നിങ്ങളുടെ ബാങ്കില്‍ നിന്ന് ആണെന്നും പരിചയം ഉള്ളവരാണെന്നും പറഞ്ഞ് ബന്ധപ്പെട്ടാലും അവരുടെ വിശ്വാസ്യത ഉറപ്പ് വരുത്തണം.
‣നിങ്ങള്‍ ഇടപാട് നടത്താതെ ഒ ടി പി ലഭിച്ചാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുക. 1930 എന്ന നമ്പറില്‍ ഇതിനായി ബന്ധപ്പെടാം.
Kerala
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967- ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’യിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. 1974ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Kerala
അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് കഴക്കൂട്ടത്തെ ഗുണ്ടയുടെ വീട്ടിൽ നിന്ന്

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിന്റെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്. കരുതൽ തടങ്കലെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിന്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പൊലീസ്. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുന്റെ വിശദീകരണം.
Kerala
അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി.മനോജ് കുമാർ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതല്‍ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നല്‍കണമെന്നാണ് നിർദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്