Connect with us

Kannur

കണ്ണൂർ ബീച്ച് റൺ എട്ടാമത് എഡിഷൻ 23ന് പുലർച്ചെ പയ്യാമ്പലം തീരത്ത്

Published

on

Share our post

കണ്ണൂർ : പയ്യാമ്പലത്ത് അലകടലിനോടു മത്സരിച്ച് ആവേശത്തിരമാല തീർക്കാൻ ബീച്ച് റണ്ണിന്റെ എട്ടാമത് എഡിഷന് കണ്ണൂർ ഒരുങ്ങി. ഓരോ വർഷവും ഏറിവരുന്ന പങ്കാളിത്തവും വൈവിധ്യങ്ങളും സമ്മാനത്തുകയുമെല്ലാമാണ് കണ്ണൂർ ബീച്ച് റണ്ണിനെ വേറിട്ടു നിർത്തുന്നത്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ബീച്ച് റണ്ണിന്റെ സംഘാടനം. 2015 മുതൽ നടന്നു വരുന്ന ബീച്ച് റൺ വടക്കേ മലബാറിലേക്ക് രാജ്യാന്തര മാരത്തൺ ഓട്ടക്കാരും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ ഒഴുകിയെത്തുന്ന വാർഷിക ഉത്സവമായി മാറിക്കഴിഞ്ഞു.
ഓരോ വർഷവും പങ്കാളിത്തം കൂടിവരുന്നത് ആവേശകരമാണെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു.

ഇത്തവണ 23നാണ് ബീച്ച് റൺ നടക്കുന്നത്. 2010ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി സ്വർണം നേടിയ ദീർഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരനാണ് ഇത്തവണത്തെ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസഡർ. കായികപ്രതിഭകളുമായി സംവദിക്കാനായി 22നു തന്നെ പ്രീജ കണ്ണൂരിലെത്തും. 23ന് ബീച്ച് റണ്ണിലും പങ്കുചേരും. 23നു പുലർച്ചെ 5.30ന് പയ്യാമ്പലത്ത് ഒത്തുചേരുന്ന ജനസഞ്ചയം സൂംബ നൃത്തച്ചുവടുകളോടെ വാം അപ് പൂർത്തിയാക്കിയാണ് ഓടിത്തുടങ്ങുക. ഡൽഹിയിൽ നിന്നുള്ള സെലിബ്രിറ്റി ഡാൻസർ സമീർ സചിദേവിന്റെ നേതൃത്വത്തിലുള്ള സൂംബാ മാജിക്ക് ഗ്രൂപ്പാണ് സൂംബ ഡാൻസ് പരിശീലിപ്പിക്കുക.

കായിക രംഗത്തു കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതിയ ഖ്യാതിയുണ്ട്, ബീച്ച് റണ്ണിന്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര മാരത്തൺ താരങ്ങൾ ബീച്ച് റണ്ണിൽ ഇതിനകം പങ്കാളികളായി. മാത്രമല്ല, ബീച്ച് റണ്ണിൽ ഓടിത്തുടങ്ങിയവരിൽ പലരും ഇപ്പോൾ രാജ്യാന്തര മാരത്തണുകളിൽ ശ്രദ്ധേയരാണ്. ആരോഗ്യസംരക്ഷണം, കായിക വളർച്ച, വിനോദസഞ്ചാരം എന്നിവയ്ക്കു പുറമേ ലഹരി വിരുദ്ധ സന്ദേശ പ്രചാരണവും ബീച്ച് റണ്ണിന്റെ ലക്ഷ്യങ്ങളാണ്. കണ്ണൂർ വിമാനത്താവളം വഴി വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഉത്തര മലബാറിലെ ടൂറിസം സാധ്യത വളർത്താനും ബീച്ച് റൺ പ്രയോജനപ്പെടുമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് സംഘാടനത്തിന് തുടക്കം മുതൽ പ്രധാന പിന്തുണ നൽകുന്നത്. പങ്കെടുക്കാൻ റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.

പ്രൈസ് മണി തുക 4 ലക്ഷത്തിലേറെ

ഹാഫ് മാരത്തൺ ഉൾപ്പെടെ നാലു വിഭാഗങ്ങളിലായി നടക്കുന്ന ബീച്ച് റണ്ണിന് 4 ലക്ഷത്തിലേറെ രൂപയാണ് മൊത്തം പ്രൈസ്മണി പ്രഖ്യാപിച്ചിരിക്കുന്നത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, വെറ്ററൻസ്, കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ 3 കിലോമീറ്റർ ഫാമിലി റൺ എന്നിവയാണ് ഈ വർഷത്തെ കാറ്റഗറികൾ. നാലു വിഭാഗത്തിലും പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയും:

21.1 കിലോമീറ്റർ ഹാഫ് മാരത്തൺ – 60,000 രൂപ, 30,000 രൂപ, 20,000 രൂപ.

10 കിലോമീറ്റർ – 30,000 രൂപ, 15,000 രൂപ, 6,000 രൂപ.

വെറ്ററൻസ് 10 കിലോമീറ്റർ – 20,000 രൂപ, 10,000 രൂപ, 4,000 രൂപ. 3 കിലോമീറ്റർ ഹെൽത്ത് റൺ – 5,000 രൂപ, 2500 രൂപ, 1000 രൂപ.

റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.

കുടുംബത്തിനൊപ്പം ഓടാം, ആരോഗ്യത്തിനായി ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന സന്ദേശമുയർത്തിയാണ് ബീച്ച് റണ്ണിൽ ഫാമിലി റൺ എന്ന വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി എത്തിയ മാതാപിതാക്കൾ മുതൽ എൺപതു പിന്നിട്ടവർ വരെ മുൻ വർഷങ്ങളിൽ ഫാമിലി റണ്ണിൽ അണിനിരന്നത് ആവേശകരമായിരുന്നു. വ്യായാമം ശീലമാക്കാനുള്ള പ്രേരണയായി ഫാമിലി റൺ മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾക്കൊപ്പം ഓടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.


Share our post

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി

Published

on

Share our post

പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന. 


Share our post
Continue Reading

Trending

error: Content is protected !!