Connect with us

Kerala

ബലാത്സംഗ കേസിൽ യൂട്യൂബർ പിടിയിൽ

Published

on

Share our post

കളമശേരി : ബലാൽസംഗക്കേസിൽ പ്രതിയായ യൂട്യൂബറെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാൽ (25) ആണ് പിടിയിലായത്.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗിക ആവശ്യത്തിനായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശേരി പോലീസ് ഇൻസ്പെക്ട൪ എം ബി ലത്തീഫിൻ്റെ നേതൃത്വത്തിൽ പ്രതിയെ കോഴിക്കോട് നിന്നും പിടികുടുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


Share our post

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

സമഗ്ര ശിക്ഷാ കേരളം: അടിസ്ഥാന സൗകര്യ വികസനത്തിനായി ജില്ലയ്ക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു

Published

on

Share our post

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര മികവിലെത്തിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ കേരളം ജില്ലയിലെ എട്ട് സ്‌കൂളുകൾക്ക് 18 ക്ലാസ് മുറികൾ അനുവദിച്ചു. സ്റ്റാർസ് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1.975 കോടി രൂപ ഇതിനായി വകയിരുത്തി. തുകയുടെ 40 ശതമാനമായ 79 ലക്ഷം രൂപ സ്‌കൂളുകൾക്ക് കൈമാറി. പ്രീ പ്രൈമറി, എലിമെന്ററി വിഭാഗത്തിന് 10 ലക്ഷം രൂപ വീതവും ഹയർസെക്കന്ററിക്ക് 12.50 ലക്ഷം രൂപയുമാണ് ഒരു ക്ലാസ് മുറിക്കായി അനുവദിച്ചത്.ജി.എൽ.പി.എസ് ഇടവേലി, ജി.എച്ച്എസ് തടിക്കടവ്, ജി.എച്ച്എസ്എസ് ചുഴലി എന്നിവിടങ്ങളിൽ പ്രീ പ്രൈമറിക്ക് മൂന്ന് ക്ലാസ് മുറികൾ വീതം അനുവദിച്ചു. ജിഎച്ച്എസ്എസ് പാല, ജിയുപിഎസ് തില്ലങ്കേരി എന്നിവിടങ്ങളിൽ എലിമെന്ററി വിഭാഗത്തിൽ ഒരു യൂനിറ്റ് വീതം ക്ലാസ് മുറി അനുവദിച്ചു. ആകെ 1.10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്.

അതോടൊപ്പം ഹയർസെക്കന്ററി വിഭാഗത്തിൽ 87.50 ലക്ഷം രൂപയും വകയിരുത്തി. അതിൽ ജി എച്ച് എസ് എസ് പാലയ്ക്ക് രണ്ട് ക്ലാസ് മുറികളും, ജിഎച്ച്എസ്എസ് ചാവശ്ശേരിക്ക് മൂന്ന് ക്ലാസ്മുറികളും ജിഎച്ച്എസ്എസ് അരോളിക്ക് ഒരു ക്ലാസ് മുറിയും ടാഗോർ വിദ്യാനികേതന് ഒരു ക്ലാസ് മുറിയുമാണ് അനുവദിച്ചത്.സ്റ്റാർ 2023-24 യുപി സ്‌കൂളിന് എലിമെന്ററി വിഭാഗത്തിൽ ഫർണിച്ചർ ഒരു യൂണിറ്റിന് 6200 രൂപ വീതം 169 യൂനിറ്റ് അനുവദിച്ചു. ആകെ 10.472 ലക്ഷം രൂപ ഇതിനായി ഗ്രാന്റ് അനുവദിച്ചു. ജിഎച്ച്എസ് എസ് വയക്കരയ്ക്കാണ് ഏറ്റവും കൂടുതൽ ഫർണിച്ചർ ലഭ്യമായത്. 300 കുട്ടികൾക്കായി 150 ഫർണിച്ചർ സെറ്റാണ് നൽകിയത്. ഒരു സെറ്റിൽ ഒരു മേശയും രണ്ട് കസേരകളും ഉൾപ്പെടും. 9.316 ലക്ഷം രൂപ അതിനായി വകയിരുത്തി. അതോടൊപ്പം ജിയുപിഎസ് മൊറാഴയ്ക്ക് 38 കുട്ടികൾക്കായി 19 യൂനിറ്റ് ഫർണിച്ചർ സെറ്റും നൽകി. 1.156 ലക്ഷം ഇതിനായി നൽകിയതായി സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ വിനോദ്. ഇ.സി പറഞ്ഞു.


Share our post
Continue Reading

Kerala

മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാനത്തെ മികച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ വകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് അപേക്ഷിക്കാം.ടെക്സ്റ്റൈൽ ഷോപ്പ്, ഹോട്ടൽ, റിസോട്ട്, സ്റ്റാർ ഹോട്ടൽ, ജ്വല്ലറി, സെക്യൂരിറ്റി, ഐ ടി, നിർമാണ സ്ഥാപനം, ഓട്ടോമൊബൈൽ ഷോറൂം, മെഡിക്കൽ ലാബ്, സ്വകാര്യ ആശുപത്രി, സൂപ്പർ മാർക്കറ്റ്, ധനകാര്യ സ്ഥാപനം, ഇൻഷുറൻസ് തുടങ്ങിയ പതിമൂന്ന് മേഖലകളിലെ ഇരുപതോ അതിൽ കൂടുതലോ പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.

lc.kerala.gov.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 25. വിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുമായോ അസി. ലേബർ ഓഫീസുമായോ ബന്ധപ്പെടുക. ലേബർ പബ്ലിസിറ്റി ഓഫീസർ: 9745507225.


Share our post
Continue Reading

Trending

error: Content is protected !!