Connect with us

Kannur

ഭര്‍ത്താവ് അപകടത്തില്‍ മരിച്ച ദു:ഖം താങ്ങാനാവാതെ ഭാര്യ ജീവനൊടുക്കി

Published

on

Share our post

മയ്യില്‍: ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട ദു:ഖം താങ്ങാനാവാതെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ചു. മയ്യില്‍ വേളം അക്ഷയ് നിവാസില്‍ അഖില ചന്ദ്രന്‍ (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ വീടിന്റെ വര്‍ക്ക് ഏരിയക്കും കിണറിനും ഇടയിലുള്ള സ്ഥലത്തെ അലൂമിനിയം ഷീറ്റിന്റ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബേങ്ക് ഉദ്യോഗസ്ഥയാണ്.ഇവരുടെ ഭര്‍ത്താവ് നണിശ്ശേരി സ്വദേശിയും ആക്‌സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഒരു മാസം മുമ്പാണ് കണ്ണൂർ തളാപ്പില്‍ വാഹനാപകടത്തില്‍ മരിച്ചത്. മരണത്തില്‍ കടുത്ത മനോവിഷമം അനുഭവപ്പെട്ട അഖില കുറച്ചു ദിവസം മുമ്പാണ് വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്. ഇരുവരും ഒന്നിച്ച് പഠിച്ചവരായിരുന്നു.ചന്ദ്രന്‍-ശ്രീജ ദമ്പതികളുടെ മകളാണ്. സഹോദരന്‍: അക്ഷയ് (ഇന്ത്യന്‍ ആര്‍മി). മകന്‍: രുദ്ര. സംസ്‌കാരം നാളെ തിങ്കളാഴ്ച  രാവിലെ 10 മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തില്‍.


Share our post

Kannur

സ്ഥാപനത്തിൽ നിന്നു കൃത്രിമ രേഖ ചമച്ച് 42 ലക്ഷം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: സ്ഥാപനത്തിൽ നിന്നും കൃത്രിമ രേഖ ചമച്ച് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവർക്കും മറ്റും നൽകേണ്ട ലക്ഷങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വഞ്ചിച്ച ജീവനക്കാരൻ പിടിയിൽ. കണ്ണോത്തും ചാലിലെ ഫേയ്സറ്റ് സ്ഥാപനത്തിലെ അക്കൗണ്ടൻ്റ് ആയിരുന്ന മലപ്പട്ടം അടിച്ചേരിയിലെ കെ. ഗിരീഷിനെ (32) ആണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്.സ്ഥാപനത്തിന്റെ ഉടമ താണ പേൾ ഹൗസിലെ എം.എ ഫലീലിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.2021 മുതൽ 2024 വരെയുള്ള കാലയളവിൽ സ്ഥപനത്തിലേക്ക്സാധനം സപ്ലൈ ചെയ്യുന്നവർക്കും ബിൽഡിംഗ് ഉടമയ്ക്കും ബാങ്ക് മുഖാന്തിരം നൽകേണ്ട തുക തെറ്റിദ്ധരിപ്പിച്ച് അയക്കുന്നതിന് പകരം 42, 36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും സ്ഥപനത്തിലെ കമ്പ്യൂട്ടറിലും രേഖകളിലും കൃത്രിമത്വം നടത്തിയും വ്യാജ ജിഎസ്ടി ഐഡി ഉണ്ടാക്കി സ്ഥാപനത്തെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.


Share our post
Continue Reading

Kannur

ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവ്

Published

on

Share our post

കണ്ണൂർ: ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവും പിഴയും. 10 വർഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എം.ടി ജലറാണിയാണ് ശിക്ഷ വിധിച്ചത്. 2021ൽ വീട്ടിൽ മാസിക വിൽക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തുവെന്നാണ്കേസ്. വനിതാ സെൽ ഇൻസ്പെക്ടർ പി. കമലാക്ഷിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രീത കുമാരി ഹാജരായി.


Share our post
Continue Reading

Kannur

42 ലക്ഷത്തോളം രൂപ തട്ടിയെടുത്തു; മലപ്പട്ടം സ്വദേശിക്കെതിരെ കേസ്

Published

on

Share our post

കണ്ണൂര്‍: ജോലി ചെയ്യുന്ന സ്ഥാപനത്തെ വഞ്ചിച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മലപ്പട്ടം സ്വദേശിക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് വഞ്ചന കുറ്റത്തിന് കേസെടുത്തു. അടിച്ചേരിയിലെ കൂവക്കര വീട്ടില്‍ കെ. ഗിരീഷിന്റെ പേരിലാണ് കേസ്.2021 മുതല്‍ കണ്ണൂര്‍ കണ്ണോത്തുംചാലിലെ ഫെയ്സറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഗിരീഷ് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന സപ്ലയര്‍മാര്‍ക്കും കെട്ടിടം ഉടമക്കും ബേങ്ക് വഴി അയക്കേണ്ട തുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനം ഉടമ താണ സാധുകല്യാണ മണ്ഡപത്തിന് സമീപത്തെ പേള്‍ ഹൗസില്‍ എം.എ ഫസീലിനോട് ഒ.ടി.പി ചോദിച്ചുവാങ്ങി42,36,482 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും കമ്പ്യൂട്ടറുകളിലും രേഖകളിലും കൃത്രിമം നടത്തുകയും ചെയ്തുവെന്നാണ് പരാതി.വ്യാജ ജി.എസ്.ടി ഐ.ഡി നിര്‍മ്മിച്ച് സ്ഥാപനത്തെ വഞ്ചിച്ചതായും പരാതിയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!