പരീക്ഷ കൂളാക്കാം: ടോൾ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്‌

Share our post

ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട്‌ കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ടോൾ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്‌.രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ 1800 425 2844 എന്ന ടോൾ ഫ്രീ നമ്പരിൽ സേവനം ലഭ്യമാകും. പരീക്ഷ അവസാനിക്കുന്നത് വരെ രാത്രി ഏഴ് മുതൽ ഒമ്പത്‌ വരെ ജില്ലാതലത്തിലും ടെലി കൗൺസലിങ്‌ ലഭ്യമാകും.സംസ്ഥാനത്ത് എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോഡിനേറ്റർമാരുടെ നേതൃത്വത്തിൽ കൗൺസലിങ്ങും ഒരുക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!