Connect with us

Kerala

വേനൽക്കാല രോഗങ്ങൾ: കരുതലും ജാഗ്രതയും അനിവാര്യം-ആരോഗ്യ വകുപ്പ്

Published

on

Share our post

കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമാണ്. കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വെയിൽ ഏൽക്കുന്നത് വഴിവെക്കും പകൽ നേരിട്ട് വെയിലേൽക്കുന്ന ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണം.ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാനിടയുണ്ട്.

വളരെ ഉയർന്ന ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വറ്റിവരണ്ട ചുവന്ന ചർമ്മം, ശക്തമായ തലവേദന, തലകറക്കം, ഓക്കാനം, ബോധക്ഷയം, കഠിനമായ ക്ഷീണം എന്നിവ തോന്നിയാൽ ശ്രദ്ധിക്കണം.ചൂട് കുരു, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻ പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടുന്നു.ചൂട് കുരു കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. ചൂട് കുരു ഉണ്ടായാൽ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പ രഹിതമായി സൂക്ഷിക്കുകയും വേണം.

രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് കൂടുതൽ നേരം വെയിലേൽക്കരുത്.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്ത് ഇറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

ദാഹമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ഉപയോഗിക്കുക.

കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.

ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങ വെള്ളം എന്നിവ ധാരാളമായി കുടിക്കുക.

വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.

ചൂടിന്റെ കാഠിന്യം കുറയ്ക്കാൻ പകൽ സമയത്ത് വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന പാനീയങ്ങൾ മാത്രം ഉപയോഗിക്കുക.

ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുള്ളതാവണം.


Share our post

Kerala

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് അമിത്ഷാ

Published

on

Share our post

ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തില്‍, ഏതൊരു പാര്‍ട്ടിയുടെയും വിജയം അതിന്റെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് പകല്‍ മുഴുവന്‍ അധ്വാനിച്ചാല്‍ ‘നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍, വിജയം നിങ്ങളുടേതായിരിക്കുമെന്നും’ അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഞാന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍, അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,’ അമിത്ഷാ കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യുസിസി ഒന്നൊന്നായി അവതരിപ്പിക്കുമെന്ന് അമിത്ഷാ പറഞ്ഞു. തുടക്കം മുതല്‍ തന്നെ ബിജെപിയുടെ ദൃഢനിശ്ചയം രാജ്യത്ത് യുസിസി അവതരിപ്പിക്കുക എന്നതാണെന്നും ഭരണഘടനാ അസംബ്ലിയുടെ തീരുമാനമായിരുന്നു (യുസിസി അവതരിപ്പിക്കുക). കോണ്‍ഗ്രസ് അത് മറന്നിരിക്കാം, പക്ഷേ ഞങ്ങള്‍ മറന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അതും ചെയ്തിട്ടുണ്ട്” അമിത്ഷാ പറഞ്ഞു.


Share our post
Continue Reading

Kerala

അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

Published

on

Share our post

തിരുവനന്തപുരം:അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.


Share our post
Continue Reading

Kerala

പാലക്കാട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ

Published

on

Share our post

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!