കുട്ടികളുടെ പാസ്പോർട്ട് നടപടിക്രമങ്ങളിൽ മാറ്റം

Share our post

കോഴിക്കോട് ‘ പതിനെട്ടു വയസ്സിനു താഴെയുള്ളവർക്ക് പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട അനെക്ഷർ സി അപേക്ഷയുടെ നടപടി ക്രമത്തിൽ വ്യത്യാസം വരുത്തിയതായി അധികൃതർ പറഞ്ഞു.പിതാവിന്റെയും മാതാവിന്റെയും സമ്മതപത്രമുണ്ടെങ്കിലേ കുട്ടികളുടെ പാസ്പോർട്ടിന് അപേ ക്ഷിക്കാനാവു. പിതാവു വിദേശത്തുള്ള കുട്ടികൾക്കു പാസ്പോർട്ടിന് അപേക്ഷിക്കാൻ മാതാവ് ‘അനെക്ഷർ സി’ ഒപ്പിട്ടു കൊടു ക്കണം. പിതാവിന്റെ സമ്മതപത്രത്തിനു പകരം സമർപ്പിക്കുന്ന രേഖയാണിത്. പിതാവിന്റെ വീസയുടെ പകർപ്പ്, എമിഗ്രേഷൻ സീലിന്റെ പകർപ്പ്, വിമാനത്തിലെ ബോർഡിങ് പാസിന്റെ പകർപ്പ് തുടങ്ങിയവയും സമർപ്പിക്കണം3 ദിവസം മുൻപാണു പുതിയ ഭേദഗതി നിലവിൽവന്നത്. കുട്ടി കളുടെ പാസ്പോർട്ടിന് അപേ ക്ഷിക്കാനെത്തുമ്പോൾ വെബ്സൈറ്റിൽ കയറി സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ യാണെന്ന് ഉറപ്പിക്കണമെന്നും അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!