Kerala
പത്താം ക്ലാസുകാർക്ക് വമ്പന്‍ അവസരം; പോസ്റ്റ് ഓഫീസ് ജി.ഡി.എസ് റിക്രൂട്ട്‌മെന്റ് എത്തി; ഇരുപതിനായിരം ഒഴിവുകള്‍

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് (ജിഡിഎസ്) റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. മിനിമം പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ആകെ 21,413 ഒഴിവുകളിലേക്കാണ് ഇന്ത്യയൊട്ടാകെ നിയമനം നടക്കുക. കേരളത്തിലും ആയിരത്തിലധികം ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 3ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ടാക് സേവക് റിക്രൂട്ട്‌മെന്റ്. ജിഡിഎസ്- ബ്രാഞ്ച് പോസ്റ്റ്മാന്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാന്‍ എന്നിങ്ങനെയാണ് തസ്തികകള്‍.
ആകെ 21,413 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 1385 ഒഴിവുകളുണ്ട്.
പ്രായപരിധി
18 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങി സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം. മാത്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ പാസ് മാര്‍ക്ക് വേണം.
ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.
അപേക്ഷ
ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസ് നല്‍കണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കണം.
Kerala
ഷര്‍ട്ട് ഇടാന്‍ നേരമില്ല; രോഗിയെ രക്ഷിക്കാന്‍ ഓടിയെത്തിയ ആംബുലന്‍സ് ഡ്രൈവറുടെ ദൃശ്യം വൈറലാവുന്നു

തൃശൂര്‍: ഷര്‍ട്ട് ഇടാന്‍ പോലും നില്‍ക്കാതെ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തൃശൂര്‍ ചേര്‍പ്പിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യമാണ് വൈറലായിരിക്കുന്നത്. തൃശൂര്‍ ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ് ആംബുലന്‍സ് െ്രെഡവര്‍. ഒരു ട്രിപ്പ് കഴിഞ്ഞ് തളിക്കുളത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് കഴുകുമ്പോഴാണ് രോഗിയുടെ കാര്യം പറഞ്ഞ് സുഹൃത്ത് അജ്മലിനെ വിളിക്കുന്നത്. തുടര്‍ന്ന് അജ്മല്‍ ഷര്‍ട്ട് ഇടാന്‍ പോലും നില്‍ക്കാതെ ആംബുലന്‍സുമായി പോവുകയായിരുന്നു. ശരവേഗത്തില്‍ വാഹനം ഓടിച്ചെത്തി ഒരു നിമിഷം പോലും പാഴാക്കാതെ രോഗിയെ ഡോക്ടര്‍മാരുടെ അടുത്തേക്ക് എത്തിക്കാന്‍ െ്രെഡവിങ് സീറ്റില്‍ നിന്നും ഇറങ്ങിയോടുന്ന അജ്മലിനെ വീഡിയോയില്‍ കാണാം. സ്‌ട്രെച്ചറില്‍ രോഗിയെക്കിടത്തി ആശുപത്രി ജീവനക്കാര്‍ക്കൊപ്പവും അദ്ദേഹം ഈ ഓട്ടം തുടരുന്നുണ്ട്.
Kerala
ന്യൂനമർദ്ദം, ഇന്നും മഴ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് മഞ്ഞ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏപ്രില്‍ 8 വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kerala
വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണം; സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്