India
ജിംനാസ്റ്റിക്സില്‍ ചരിത്ര മെഡലുമായി കണ്ണൂര്‍ സ്വദേശിനി അമാനി

ഡെറാഡൂണ്‍: ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ കേരളത്തിന് വെങ്കലം. കണ്ണൂര്‍ മാടായി സ്വദേശിനി അമാനി ദില്‍ഷാദ് ആണ് കേരളത്തിന് വെണ്ടി ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ വിഭാഗത്തില്‍ ആദ്യമായി മെഡല്‍ നേടിയത്. 9.733 പോയിന്റ് നേടിയാണ് അമാനിയുടെ വെങ്കലനേട്ടം.10.30 പോയിന്റ് നേടി വെസ്റ്റ് ബംഗാള്‍ താരം സ്വര്‍ണവും 9.93 പോയിന്റുമായി ഡല്‍ഹി താരം വെള്ളിയും നേടി. അരുണ്‍ കുമാര്‍ ജയനാണ് പരിശീലകന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി അരുണിന്റെ കീഴിയാണ് പരിശീലനം.
കഴിഞ്ഞ ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഓള്‍ റൗണ്ട് വിഭാഗത്തില്‍ അമാനി വെങ്കലം നേടിയിരുന്നു.സി.ബി.എസ്.സി സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ അഞ്ച് സ്വര്‍ണം നേടിയ താരമാണ്. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ഓള്‍ റൗണ്ട് വിഭാഗത്തില്‍ അമാനി ആറാമതായി ഫിനിഷ് ചെയ്തു. കണ്ണൂര്‍ മാടായി അഹ്ലം വീട്ടില്‍ ദില്‍ഷാദിന്റെയും റൈയ്ഹാനയുടെയും മകളാണ്. ആമിര്‍ ആണ് സഹോദരന്‍. ഇന്ന് (130225) ഫ്ളോര്‍ വിഭാഗത്തില്‍ മത്സരിക്കും.
India
തത്കാൽ ബുക്കിങ്ങിലെ മാറ്റങ്ങൾ ഇവയാണ്

പാലക്കാട്: റെയിൽവേ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങ് ആധാറും ഒടിപിയുമായി ബന്ധപ്പെടുത്തി പരിഷ്കരിച്ച് ഉത്തരവായി. ജൂലായ് ഒന്നുമുതല്‍ ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ മാറ്റം ബാധകമാവും.
ജുലായ് 15 മുതൽ ബുക്കിങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി ആവശ്യമാവും. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ബുക്കിങ്ങ് നടത്തുമ്പോഴും ആധാർ വെരിഫിക്കേഷൻ വേണ്ടി വരും.
തത്കാൽ ലഭിക്കുക വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തന്നെയാവും
ഒരു കോച്ചിലെ ആകെ ബര്‍ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്‍.
കൺഫേംഡ് ടിക്കറ്റിന് ക്യാൻസൽ ചെയ്താലും പണം തിരികെ ലഭിക്കില്ല.
ഒരേ സമയം റിസർവ്വ് ചെയ്യുന്ന ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് താത്കാല്‍ യാത്രാ ടിക്കറ്റുകൾ ആവാം.
രാവിലെ 10 മണിക്ക് എ സി തത്കാല്‍ ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും. ക്രമത്തിൽ മാറ്റമില്ല.
വെയ്റ്റിങ് ലിസ്റ്റിൽ ആയാൽ ക്യാൻസലേഷൻ ചാർജ് ഈടാക്കുന്നുണ്ട്.
കൗണ്ടറിൽ നിന്ന് വാങ്ങിച്ച ടിക്കറ്റ് റദ്ദാക്കിയാൽ സ്റ്റേഷനില്‍ നിന്നായിരിക്കും കാശ് തിരികെ ലഭിക്കുക. ഓണ്‍ലൈൻ ടിക്കറ്റ് ആണെങ്കിൽ അക്കൗണ്ടിലേക്ക് തിരികെ വരും.
ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് പൊതു ജനങ്ങൾ തത്കാൽ എടുക്കുന്ന സമയത്ത് ബുക്കിങ് അനുവദിക്കില്ല. ഏജന്റുമാർക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുമതിയില്ല.
തത്കാല്‍ അടക്കം കൗണ്ടറിലെ റിസര്‍വേഷന്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലായി മാറുകയാണ്. റെയില്‍വേ കൗണ്ടറുകളില്‍ തത്കാല്‍ ടിക്കറ്റിന് ഇങ്ങനെ ഡിജിറ്റൽ മണിയാവും സ്വീകരിക്കുക. കൌണ്ടറിൽ ലഭ്യമാക്കുന്ന റെയിൽവേ ആപ്പില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നൽകണം.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ
IRCTC അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. IRCTC വെബ്‌സൈറ്റ്, ആപ്പ് അല്ലെങ്കിൽ ixigo.com, redBus, അല്ലെങ്കിൽ MakeMyTrip പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം.
ആവശ്യമായ ട്രെയിൻ കണ്ടെത്തുക. സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.
യാത്രാ തീയതി തിരഞ്ഞെടുക്കുക.
“TATKAL” തിരഞ്ഞെടുക്കുക.
ട്രെയിനുകൾക്കായി തിരയുക.
യാത്രക്കാരുടെ വിശദാംശങ്ങൾ നൽകുക.
പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് കാശ് അടയ്ക്കുക.
ആവശ്യമെങ്കിൽ ഇ-ടിക്കറ്റ് പ്രിന്റ് ചെയ്യുക. യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ തന്നെ നൽകാൻ ശ്രദ്ധിക്കുക. കൺഫർമേഷൻ മെസേജ് യാത്രയിൽ ഉടനീളം സൂക്ഷിച്ച് വെക്കുക
കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നൽകിയ മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി വഴി ആധികാരീകരണം ആവശ്യമാണ്.
തത്കാലിൽ ഇളവുകൾ ലഭ്യമാവില്ല.
India
കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; ആറ് മരണം: 27 പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറ് മരണം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ന്യാൻഡാരുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരുവിലാണ് അപകടം. ഗിച്ചാക്കയിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. നകുരു പ്രവിശ്യയിൽ നിന്ന് ലൈക്കിപിയയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് സംഘം പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ഗിച്ചാക്കയിലെ 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിള്ളതായാണ് റിപ്പോർട്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ബസിൽ മുപ്പതിലേറപ്പേരുണ്ടായിരുന്നു. 28 പേർ വിനോദ സഞ്ചാരികളായിരുന്നെന്നും 3 പേർ പ്രാദേശികരായിരുന്നെന്നും പൊലീസ് അറിയിച്ചു.
ന്യാഹുരുരു ടൗണിൽ നിന്നും 41 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ഗിച്ചാക്ക. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡിൽ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
India
പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്