Connect with us

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post

Kannur

സംസ്ഥാന അണ്ടർ സെവൻ ചെസ്; ആരാധ്യ കൊമ്മേരി രജനീഷ് ജേതാവ്

Published

on

Share our post

ചെസ്സ് അസ്സോസിയേഷൻ ഓഫ് കേരള നടത്തിയ സംസ്ഥാന അണ്ടർ സെവൻ ഗേൾസ് ചെസ് മത്സരത്തിൽ മുഴുവൻ പോയിന്റും നേടി ആരാധ്യ കൊമ്മേരി രജനീഷ് ഒന്നാം സ്ഥാനം നേടി. ഒഡീഷയിൽ നടക്കുന്ന ദേശീയ അണ്ടർ സെവൻ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ആരാധ്യ യോഗ്യത നേടി. അഞ്ചരക്കണ്ടി കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് കൊമ്മേരിയുടെയും വീണാ രജനീഷിന്റെയും മകളാണ്. സഹോദരൻ: അദേഷ്.


Share our post
Continue Reading

Kannur

ഇരിക്കൂറിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2.700 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Published

on

Share our post

ഇ​രി​ക്കൂ​ർ: എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ക​ണ്ണൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ഷാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട നടക്കുന്നതായി ക​ണ്ടെ​ത്തി. ഇ​രി​ക്കൂ​ർ ടൗ​ണി​ലെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 2.700 കി.​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വി​ൽ​പ​ന​ക്കാ​ര​നാ​യ ഇ​രി​ക്കൂ​റി​ലെ പ​ള്ളി​പ്പാ​ത്ത് ഹൗ​സി​ൽ അ​ബ്ദു​ൽ റൗ​ഫി​നെ (39) അ​റ​സ്റ്റ് ചെ​യ്തു. ആ​ന്ധ്ര​യി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഇ​രി​ക്കൂ​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​പ​ന ന​ട​ത്തു​ന്ന പ്ര​ധാ​ന ക​ണ്ണി​യാ​ണ് അ​ബ്ദു​ൽ റൗ​ഫെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് ദി​വ​സ​ങ്ങ​ളോ​ളം വീ​ട് നി​രീ​ക്ഷി​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ശ്രീ​ക​ണ്ഠ​പു​രം അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ല​ത്തീ​ഫ്, സ്ക്വാ​ഡ് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​കെ. അ​നി​ൽ​കു​മാ​ർ, ആ​ർ.​പി. അ​ബ്ദു​ൽ നാ​സ​ർ, കെ. ​ര​ത്നാ​ക​ര​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി.​പി. സു​ഹൈ​ൽ, പി. ​ജ​ലീ​ഷ്, സി.​ഇ.​ഒ​മാ​രാ​യ ര​മേ​ശ​ൻ, ഷാ​ൻ, അ​ഖി​ൽ ജോ​സ്, മ​ല്ലി​ക, ഡ്രൈ​വ​ർ​മാ​രാ​യ സി. ​അ​ജി​ത്ത്, കേ​ശ​വ​ൻ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.


Share our post
Continue Reading

Kannur

കാഞ്ഞിരോട്–പഴശ്ശി 33 കെ.വി ലൈൻ നവീകരണം അന്തിമഘട്ടത്തിൽ

Published

on

Share our post

കണ്ണൂർ: കാഞ്ഞിരോട്–- -പഴശ്ശി കെ.എസ്‌.ഇ.ബി 33 കെവി ലൈൻ നവീകരണം അന്തിമഘട്ടത്തിലായി. മട്ടന്നൂരിൽനിന്ന് പഴശ്ശി സബ്സ്റ്റേഷിനിലേക്ക് നിലവിൽ ഒരു 33 കെവി ലൈൻ മാത്രമാണുള്ളത്‌. ഈ ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴും തകരാർ സംഭവിച്ചാലും വൈദ്യുതി തടസ്സമുണ്ടാകാറുണ്ട്‌. 2001 ൽ സ്ഥാപിച്ചതാണ്‌ ലൈൻ. പഴക്കംകാരണം സ്ഥിരമായി തകരാറുകളുണ്ടാകാൻ തുടങ്ങിയതോടെയാണ്‌ നവീകരണം തുടങ്ങിയത്‌. 15 കോടി രൂപയാണ്‌ ചെലവ്‌. കാഞ്ഞിരോട് മുതൽ പെരിഞ്ചേരിവരെ മൂന്നിൽ രണ്ട് ഭാഗം പ്രവൃത്തി പൂർത്തിയായി. ദ്രുതഗതിയിലാണ്‌ ബാക്കിയുള്ള പണികൾ നടക്കുന്നത്‌. അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിജുമോഹൻ, അസി. എൻജിനിയർ വിനോദ് കുമാർ എന്നിവരാണ്‌ മേൽനോട്ടം. ജില്ലയിൽ പുതുതായിവരുന്ന ഐടി ആൻഡ്‌ സയൻസ് പാർക്കിലേക്കുള്ള വൈദ്യുതി വിതരണവും ഈ ലൈൻ വഴിയായിരിക്കും. കൃഷിയിടങ്ങളിലൂടെ കടന്നുപോവുന്നതിനാൽ വൈദ്യുത വിതരണം സുരക്ഷിതമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും ഇൻസുലേറ്റഡ് കേബിളുകളും പോളുകളും 14 മീറ്റർ ലാറ്റിസ് പോളുകളും ഉപയോഗിക്കുന്നുണ്ട്‌. പുതിയ എ പോളുകളും ലാറ്റിസ് പോളുകളും ഉയോഗിക്കുന്നതിലൂടെ സ്റ്റേകളും സപ്പോർട്ടുകളും പരമാവധി ഒഴിവാക്കാനുമായി. ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കുന്നതിനാൽ വൈദ്യുതി സുരക്ഷയും ഉറപ്പുവരുത്തുന്നു. മെയ്‌മാസം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കാഞ്ഞിരോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ ബാബു പ്രജിത്ത് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!