മട്ടന്നൂരിൽ എക്സൈസ് റെയ്ഡിൽ ചാരായവും വാഷും പിടികൂടി

മട്ടന്നൂർ : എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. പൂട്ടിയിട്ട മറ്റൊരു വീട്ടിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കല്ലിലാംതോട്ടിൽ ബിജേഷിനെതിരെ കേസെടുത്തു, ബിജേഷ് ഒളിവിലാണ് . റെയ്ഡിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ. ഉത്തമൻ, പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ , കെ.കെ.സാജൻ, സിവിൽ എക്സൈസ് ഓഫീസമാരായ റിനീഷ് ഓർക്കാട്ടേരി, എ.കെ. റിജു , സി.വി.റിജുൻ , ജി .ദൃശ്യ എന്നിവരുമുണ്ടായിരുന്നു.