Connect with us

Kannur

ഹോട്ടൽ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദർശിപ്പിക്കണം

Published

on

Share our post

കണ്ണൂർ: താലൂക്കിന്റെ കീഴിലുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക അതത് ദിവസം പ്രദർശിപ്പിക്കേണ്ടതാണെന്ന് കണ്ണൂർ താലൂക്ക് വികസന സമിതി കൺവീനറായ തഹസിൽദാർ അറിയിച്ചു.അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുന്നതിന് സിവിൽ സപ്ലൈസ് ഓഫീസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്റ്റി വകുപ്പുകളെ വികസന സമിതി ചുമതലപ്പെടുത്തി.


Share our post

Kannur

വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ബുധനാഴ്ച

Published

on

Share our post

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷൻ കമ്മീഷൻ ബുധനാഴ്ച കണ്ണൂരിൽ ഹിയറിങ്ങ് നടത്തും. 76 തദ്ദേശ സ്ഥാപനങ്ങളിൽനിന്നായി 1379 പരാതികൾ പരിഗണിക്കും. രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ഹിയറിംഗ്. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്നും ഒരു പ്രതിനിധിക്ക് പങ്കെടുക്കാം. പരാതിക്കാർ സെക്രട്ടറി മുഖേന നൽകിയ നോട്ടീസ് അല്ലെങ്കിൽ അപേക്ഷയുടെ നൽകിയ രശീതി കൊണ്ടുവരേണ്ടതാണ്.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നിവയ്ക്ക് രാവിലെ ഒൻപത് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 469. കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നിവയ്ക്ക് രാവിലെ 11 മണിക്കാണ് ഹിയറിംഗ്. ആകെ 444 പരാതികൾ. എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവയ്ക്ക് ഉച്ച രണ്ട് മണിക്കാണ് ഹിയറിംഗ്. ആകെ പരാതികൾ 466.


Share our post
Continue Reading

Kannur

ജലഗതാഗത വകുപ്പിൽ ബോട്ട് മാസ്റ്റർ നിയമനം

Published

on

Share our post

ജലഗതാഗത വകുപ്പിന്റെ കീഴിൽ ജില്ലയിൽ ബോട്ട് മാസ്റ്റർ തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായ ബോട്ട് മാസ്റ്റേഴ്‌സ് ലൈസൻസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് മാസ്റ്റർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 18-41 വയസാണ് പ്രായപരിധി. 27900-63700 രൂപ ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 18നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. 


Share our post
Continue Reading

Kannur

റൂട്ട് ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പൂർണമായും അഴിച്ചു മാറ്റണം: ആർ.ടി.ഒ

Published

on

Share our post

കണ്ണൂർ: ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്‌സ്‌മെൻ്റ്) അറിയിച്ചു. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ജില്ലയിലെ പല ബസുകളിലും ഇവ വെച്ചുപിടിപ്പിച്ച് അതീവ ഉച്ചത്തിൽ പാട്ടുവെക്കുന്നതായും അതിന്റെ ശബ്ദം കുറക്കാൻ പറഞ്ഞാൽ പോലും കുറക്കുന്നില്ലെന്നും പരാതിയുണ്ട്.

ഇത് വഴക്കിലേക്ക് നയിക്കുന്നതായും ഇതിന്റെ പേരിൽ യാത്രക്കാരനെ ബസിൽനിന്ന് ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. സീറ്റിന്റെ അടിയിൽ സ്പീക്കർ ബോക്‌സ് വച്ചിരിക്കുന്നത് കൊണ്ട് കാൽ നീട്ടിവച്ചു ഇരിക്കാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്. പരിശോധനകളിലോ പരാതിയിലോ ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെയുള്ള ഉയർന്ന പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു.അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്.കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷകളിൽമീറ്റർ ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്നില്ലെന്നും പെർമിറ്റിന് അനുസൃതമായല്ല  ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!