Kerala
മഴയിൽ കുറവ്, ചൂടിന്റെ തലസ്ഥാനമായി കേരളം

കേരളം ചൂടിന്റെ തലസ്ഥാനം ആകുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന കാലാവസ്ഥാ മാറ്റ പഠന ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക റിപ്പോർട്ട്.കേരളത്തിലെ ശരാശരി താപനിലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ക്രമാതീതമായ വർധനവ് ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് തൃശൂരിൽ സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്.ഏപ്രിൽ മാസ താപനിലയിലാണ് ഏറ്റവും കൂടിയ വർധനവ് രേഖപ്പെടുത്തിയത്. 1.85 ഡിഗ്രി സെൽഷ്യസ്. 124 വർഷത്തിന് ഇടയിൽ സംസ്ഥാനത്തെ വാർഷിക ശരാശരി താപനിലയിലെ വർധന 0.99 ഡിഗ്രിയായി ഉയർന്നതും ഭാവിയെ കുറിച്ചുള്ള ആശങ്കയായി റിപ്പോർട്ടിലുണ്ട്.
2024 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷമായി മാറിയെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പുമായി ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2016ൽ 0.77 ഡിഗ്രിയും 2023ൽ 0.76 ആയിരുന്ന താപനിലയാണ് പെട്ടെന്ന് വർധിച്ച് 0.99 ഡിഗ്രി ആയി ഉയർന്നത്.സംസ്ഥാനത്തെ എല്ലാ ഋതുക്കളിലും താപനില വർധിക്കുന്ന പ്രവണത ദൃശ്യമായതായും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
ശൈത്യകാല താപനിലയിലെ വർധന പോലും 1.17 ഡിഗ്രിയാണ്. സംസ്ഥാനത്തെ ഏറ്റവും തണുപ്പു കുറഞ്ഞ മഞ്ഞ് കാലത്തിനാണ് ഈ ഡിസംബറിൽ തിരശീല വീണത്. ജനുവരിയിലും തണുപ്പു കുറഞ്ഞതിന്റെ കാരണം റിപ്പോർട്ടിൽ നിന്ന് വ്യക്തം, ജനുവരിയിലെ കുറഞ്ഞ താപനിലയിൽ 1.71 ഡിഗ്രി വർധനയുണ്ട്.വേനൽക്കാല താപനിലയിൽ 1.13 ഡിഗ്രിയും മൺസൂൺ കാല താപനിലയിൽ 0.95 ഡിഗ്രിയും അതിനുശേഷമുള്ള സമയത്ത് 0.81 ഡിഗ്രിയും ശരാശരി ചൂടിൽ വർധന. റെക്കോർഡ് താപനില അനുഭവപ്പെട്ട 10 വർഷങ്ങളിൽ ഒൻപതും 2015-2024 കാലഘട്ടത്തിലാണ്.
കഴിഞ്ഞ 100 വർഷത്തിന് ഇടയിൽ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തമ്മിലുള്ള അംശബന്ധ കണക്കിലും വർധനയുടെ പ്രവണത വ്യക്തമാണ്. 1.15 ഡിഗ്രിയുടെ താപ വർധനയാണ് ഇതിൽ കണ്ടെത്തിയത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം 10 ഡിഗ്രിക്ക് താഴെ നിന്നില്ലെങ്കിൽ ആ പ്രദേശം ഭാവിയിൽ കൊടും വരൾച്ചയുടെ പിടിയിലേക്കാവും പോകുന്നതെന്ന സൂചനയും വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നു.മധ്യകേരളത്തിൽ കാലവർഷം ദുർബലമാവുകയും വേനൽമഴ തീവ്രമഴയായി പെയ്ത് ഇറങ്ങുകയും ചെയ്യുന്ന പ്രവണതയും ചൂടേറ്റത്തിന്റെ ഫലമാകാം. കഴിഞ്ഞ 100 വർഷത്തിനിടെ കാലവർഷം 12.4%, തുലാമഴ 5.4 % എന്നിങ്ങനെ കുറയുന്ന പ്രവണതയാണ്.
Kerala
ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് അമിത്ഷാ


ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തില്‍, ഏതൊരു പാര്‍ട്ടിയുടെയും വിജയം അതിന്റെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് പകല്‍ മുഴുവന്‍ അധ്വാനിച്ചാല്‍ ‘നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍, വിജയം നിങ്ങളുടേതായിരിക്കുമെന്നും’ അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഞാന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍, അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,’ അമിത്ഷാ കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യുസിസി ഒന്നൊന്നായി അവതരിപ്പിക്കുമെന്ന് അമിത്ഷാ പറഞ്ഞു. തുടക്കം മുതല്‍ തന്നെ ബിജെപിയുടെ ദൃഢനിശ്ചയം രാജ്യത്ത് യുസിസി അവതരിപ്പിക്കുക എന്നതാണെന്നും ഭരണഘടനാ അസംബ്ലിയുടെ തീരുമാനമായിരുന്നു (യുസിസി അവതരിപ്പിക്കുക). കോണ്‍ഗ്രസ് അത് മറന്നിരിക്കാം, പക്ഷേ ഞങ്ങള്‍ മറന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അതും ചെയ്തിട്ടുണ്ട്” അമിത്ഷാ പറഞ്ഞു.
Kerala
അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു


തിരുവനന്തപുരം:അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.
Kerala
പാലക്കാട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ


പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്