Connect with us

India

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു

Published

on

Share our post

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 വയസ്സായിരുന്നു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനുംദിവസങ്ങളായി ചികിത്സയിലായിരുന്നു ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യം അയോധ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ചയാണ് ലഖ്‌നൗവിലെ ആശുപത്രിയിലെ ന്യൂറോളജി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന് പുറമേ പ്രമേഹവും രക്താതിസമ്മര്‍ദവും അദ്ദേഹത്തെ അലട്ടിയിരുന്നു.

1992 മാര്‍ച്ച് ഒന്നിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോധ്യയില്‍ മുഖ്യപൂജാരിയായി ചുമതലയെടുത്തത്. വലിയ വിവാദങ്ങള്‍ നിലനിന്നിരുന്ന സമയമായിരുന്നു അത്. അതേവര്‍ഷം ഡിസംബറില്‍ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാര്‍ച്ച് 25-നാണ് രാംലല്ല വിഗ്രഹം ടെന്റില്‍നിന്ന് മാറ്റിയത്. അതുവരെ 28 വര്‍ഷം ടെന്റിനകത്തുവെച്ചാണ് സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആചാര്യ സത്യേന്ദ്ര ദാസിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു.


Share our post

India

വോട്ടിങ് യന്ത്രത്തിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്”: തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി

Published

on

Share our post

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ വോട്ടിങ് യന്ത്രത്തിലെ രേഖകള്‍ നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഫീസ് 40,000 രൂപ അധികമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് കുറയ്ക്കാന്‍ വേണ്ട നടപടിയുണ്ടാവണം. കേസില്‍ മാര്‍ച്ച് മൂന്നിന് വീണ്ടും വാദം കേള്‍ക്കും. അപ്പോഴേക്കും വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കണം


Share our post
Continue Reading

India

ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

Published

on

Share our post

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന പൊതുപ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ 2025 സെഷന്‍ 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് ലഭിച്ചതായി പരീക്ഷയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. 14ല്‍ 12 പേരും ജനറല്‍ കാറ്റഗറിയില്‍ ഉള്ളവരാണ്.

ആയുഷ് സിംഗാള്‍, റൈത് ഗുപ്ത, സാക്ഷം ജിന്‍ഡാല്‍, അര്‍ണവ് സിംഗ്, എസ്.എം പ്രകാശ് ബെഹ്‌റ (രാജസ്ഥാന്‍), കുശാഗ്ര ഗുപ്ത (കര്‍ണാടക), ദക്ഷ്, ഹര്‍ഷ് ഝാ (ഡല്‍ഹി), ശ്രേയസ് ലോഹ്യ, സൗരവ് (ഉത്തര്‍പ്രദേശ്), വിശദ് ജെയിന്‍ (മഹാരാഷ്ട്ര), ശിവന്‍ വികാസ് തോഷ്‌നിവാള്‍ (ഗുജറാത്ത്), സായ് മനോഗ്‌ന ഗുത്തിക്കൊണ്ട (ആന്ധ്രാപ്രദേശ്), ബാനി ബ്രത മജീ (തെലങ്കാന) എന്നിവര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. കഴിഞ്ഞമാസം 22, 23, 24, 28, 29 തീയതികളിലായി നടന്ന പരീക്ഷയ്ക്കായി 13 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.ഫലമറിയാൻ jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Continue Reading

India

പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശ ജയിലുകളില്‍, ഏറ്റവും കൂടുതല്‍ സൗദിയില്‍

Published

on

Share our post

ന്യൂഡല്‍ഹി: പതിനായിരത്തിലധികം ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും ഏറ്റവും കൂടുതല്‍ പേര്‍ സൗദി അറേബ്യയിലെ ജയിലുകളിലാണുള്ളതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംങ്. മുസ് ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ നല്‍കിയ ചേദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 86 രാജ്യങ്ങളിലെ ജയിലുകളിലായി 10152 പേരാണ് വിദേശത്ത് തടവില്‍ കഴിയുന്നത്. സൗദി അറേബ്യയില്‍ 2633 പേരും യുഎഇയില്‍ 2518 പേരും നേപ്പാളില്‍ 1317 പേരും യുകെയില്‍ 288ഉം പേര്‍ ജയിലില്‍ കഴിയുന്നുണ്ട്. ഈയിടെ മദ്യപിച്ച് 150 കിമി വേഗതയില്‍ വാഹനം ഓടിച്ച് കൗമാര പ്രായക്കാരായ രണ്ട് ടെന്നീസ് കളിക്കാരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയായ ഇന്ത്യക്കാരന് 25 വര്‍ഷം ജയില്‍ ശിക്ഷയാണ് അമേരിക്കന്‍ കോടതി വിധിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!