ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന പൊതുപ്രവേശനപ്പരീക്ഷയായ ജെ.ഇ.ഇ മെയിന്‍ 2025 സെഷന്‍ 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക് ലഭിച്ചതായി പരീക്ഷയുടെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. 14ല്‍ 12 പേരും ജനറല്‍ കാറ്റഗറിയില്‍ ഉള്ളവരാണ്.
ആയുഷ് സിംഗാള്‍, റൈത് ഗുപ്ത, സാക്ഷം ജിന്‍ഡാല്‍, അര്‍ണവ് സിംഗ്, എസ്.എം പ്രകാശ് ബെഹ്‌റ (രാജസ്ഥാന്‍), കുശാഗ്ര ഗുപ്ത (കര്‍ണാടക), ദക്ഷ്, ഹര്‍ഷ് ഝാ (ഡല്‍ഹി), ശ്രേയസ് ലോഹ്യ, സൗരവ് (ഉത്തര്‍പ്രദേശ്), വിശദ് ജെയിന്‍ (മഹാരാഷ്ട്ര), ശിവന്‍ വികാസ് തോഷ്‌നിവാള്‍ (ഗുജറാത്ത്), സായ് മനോഗ്‌ന ഗുത്തിക്കൊണ്ട (ആന്ധ്രാപ്രദേശ്), ബാനി ബ്രത മജീ (തെലങ്കാന) എന്നിവര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. കഴിഞ്ഞമാസം 22, 23, 24, 28, 29 തീയതികളിലായി നടന്ന പരീക്ഷയ്ക്കായി 13 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.ഫലമറിയാൻ jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.