റെക്കോഡ് തകര്‍ത്ത് മുന്നേറ്റം തുടര്‍ന്ന് സ്വര്‍ണം, പവന് വില 64480

കൊച്ചി: രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണ വില ഇന്നും പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 80 രൂപ വർധിച്ച് 8,060 രൂപയും പവന് 640 രൂപ ഉയർന്ന് 64,480 രൂപയുമായി. സ്വർണാഭരണ പ്രേമികളുടെ ചങ്കുലച്ചുകൊണ്ടാണ് സ്വർണത്തിന്റെ കുതിപ്പ്. വെറും രണ്ട് ദിവസം കൊണ്ട് 925 രൂപയാണ് പവൻ വിലയിൽ കൂടിയത്.ഈ മാസം ഇതുവരെയുള്ള വർധന. ഈ മാസം ഇതുവരെ 2,840 രൂപ വർധിച്ചു. നിലവിലെ മുന്നേറ്റം തുടർന്നാൽ അധികം വൈകാതെ പവൻ വില 70,000 കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.