Connect with us

THALASSERRY

ഇൻസ്റ്റഗ്രാം പരിചയം; കണ്ണൂർ സ്വദേശിനിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായി

Published

on

Share our post

തലശ്ശേരി: ഇൻസ്റ്റഗ്രാം മുഖേന യുവാവുമായി പരിചയത്തിലായ യുവതിയുടെ 25 പവൻ സ്വർണാഭരണം നഷ്ടമായതായി പരാതി.കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തലശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.വിവാഹവാഗ്ദാനംനൽകിയ യുവാവ് യുവതിയോട് വീട്ടുകാരോട് പറയാതെ സ്വർണവും എടുത്ത് വരാൻ പറഞ്ഞു. യുവതി കുട്ടിയെയും കൂട്ടി കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പുറപ്പെട്ടു.തലശ്ശേരിയിൽ എത്താറായപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്താൻ പറഞ്ഞു. കൈവശം ഉണ്ടായിരുന്ന സ്വർണാഭരണം സ്റ്റേഷനിൽ എത്തുന്ന സുഹൃത്തിന് നൽകാൻ യുവാവ് പറഞ്ഞു. യുവതി സ്വർണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി.യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട്ട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി.

കോഴിക്കോട്ടെത്തിയ യുവതിക്ക് യുവാവിനെ കാണാനായില്ല. ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ യുവതി ബന്ധുക്കളെ ബന്ധപ്പെട്ടു.കണ്ണൂരിൽ നിന്ന് ബന്ധുക്കൾ കോഴിക്കോട്ട് പോയി യുവതിയെ നാട്ടിലേക്ക് കൊണ്ടുവന്നു. വരുമ്പോൾ തലശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.സംഭവം സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ യുവാവ് എത്തിയത് സ്കൂട്ടറിൽ ആണെന്ന് കണ്ടെത്തി. പരാതിക്കാരി ഭർത്താവുമായി വിവാഹമോചനം നേടിയിരുന്നു. കോഴിക്കോട് സ്വദേശിയായ ഷാമിന് എതിരെയാണ് പരാതി. യഥാർഥ പേര് ആണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.


Share our post

THALASSERRY

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ത​ല​ശ്ശേ​രി​യി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി

Published

on

Share our post

ത​ല​ശ്ശേ​രി: ലോ​ഗ​ൻ​സ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ക്രീ​റ്റ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ളി​ന് സ​മീ​പ​മു​ള്ള ച​ന്ദ്ര​വി​ലാ​സ് ഹോ​ട്ട​ലി​ന് മു​ൻ​വ​ശ​ത്തെ പാ​ർ​ക്കി​ങ് സ്ഥ​ലം ഉ​പ​യോ​ഗി​ക്ക​ണം. പാ​നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്കു വ​രു​ന്ന പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൗ​ൺ ബാ​ങ്കി​നു മു​ൻ​വ​ശം പാ​ർ​ക്കി​ങ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് വ​ല​ത് വ​ശ​മു​ള്ള ടി.​സി മു​ക്കി​ലെ പ​ഴ​യ സ​ർ​ക്ക​സ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യാം.

ധ​ർ​മ​ടം പി​ണ​റാ​യി ഭാ​ഗ​ത്തു​നി​ന്നു ത​ല​ശ്ശേ​രി ടൗ​ണി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ല​ശ്ശേ​രി കോ​ട്ട, മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ങ്ങ്, ഹാ​ർ​ബ​ർ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാം. എ​ൻ.​സി.​സി റോ​ഡി​ൽ ഡ്യൂ​ട്ടി ഫ്രീ ​ഡി​സ്‌​കൗ​ണ്ട് മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന് പു​റ​കു​വ​ശം പാ​ർ​ക്കി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്ക​ണം. ഒ.​വി റോ​ഡി​ൽ ചി​ത്ര​വാ​ണി ടാ​ക്കീ​സ് നി​ന്നി​രു​ന്ന സ്ഥ​ലം, ടെ​ലി ആ​ശു​പ​ത്രി​ക്കു പു​റ​ക് വ​ശം, ജൂ​ബി​ലി റോ​ഡി​ലെ ഡൗ​ൺ ടൗ​ൺ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!