കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

തൃശ്ശൂര്‍: ദേശീയപാതയില്‍ മതിലകം പുതിയകാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കയ്പമംഗലം സ്വദേശിയും എസ്.എന്‍. പുരത്ത് താമസക്കാരനുമായ നടക്കല്‍ രാമന്റെ മകന്‍ ജ്യോതിപ്രകാശന്‍ (63) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ പുതിയകാവ് മദ്രസ്സയ്ക്ക് മുന്നിലായിരുന്നു അപകടം.വടക്കുഭാഗത്തുനിന്ന് വന്ന കാറാണ് എതിരേവന്ന ബൈക്കില്‍ ഇടിച്ചത്. പരിക്കേറ്റ ജ്യോതിപ്രകാശനെ ഉടന്‍ കൊടുങ്ങല്ലൂര്‍ എ.ആര്‍. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ഇദ്ദേഹം കയ്പമംഗലത്ത് സ്വന്തം വീടിന്റെ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.