Connect with us

Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Published

on

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post

Kerala

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

Published

on

Share our post

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.

ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.

നാളികേരവില പലഭാഷകളില്‍

വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.


Share our post
Continue Reading

Kerala

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Published

on

Share our post

വടകര ( കോഴിക്കോട് ) : വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ .എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും

Published

on

Share our post

തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാ‍ർ‍ഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട്‌ 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.


Share our post
Continue Reading

Trending

error: Content is protected !!