50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും

Share our post

തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാ‍ർ‍ഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട്‌ 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!