തളിപ്പറമ്പില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: അജ്ഞാതന്‍ വീണുമരിച്ച നിലയില്‍. ഏകദേശം 65 വയസ് തോന്നിക്കുന്നയാളെയാണ് ഇന്നലെ വൈകുന്നേരം 5.50ന് ചിറവക്ക് രാജരാജേശ്വരക്ഷേത്രം നടപ്പാതയില്‍ അബോധാവസ്ഥയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രജീഷ് കൃഷ്ണന്റെ നേതൃത്വത്തിലാണ്ഇയാളെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചത്. പരിശോധനയില്‍ മരണം സ്ഥീരീകരിച്ചതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.