Kannur
ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി
![](https://newshuntonline.com/wp-content/uploads/2025/02/kintal.jpg)
കണ്ണൂർ: ചിറക്കൽ, അഴീക്കോട് പഞ്ചായത്തുകളിൽ തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി. 300 മില്ലി കുടിവെള്ള കുപ്പികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
അഴീക്കോട് വൻകുളത്തുവയലിലെ ന്യൂ മാർക്കറ്റിൽനിന്ന് 300 മില്ലി ലിറ്ററിന്റെ എട്ട് കെയ്സ് നിരോധിത കുപ്പിവെള്ളവും പ്ലാസ്റ്റിക് കാരി ബാഗുകളും പിടികൂടി. ചിറക്കൽ പുതിയതെരു മാർക്കറ്റിലെ നാസ്കോ സ്റ്റോർ, പി.എ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നായി സ്ക്വാഡ് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. പ്ലാസ്റ്റിക് കാരി ബാഗ്, പേപ്പർ കപ്പ്, പേപ്പർ വാഴയില, ഡിസ്പോസബ്ൾ പ്ലേറ്റ്, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂൺ, ഗാർബേജ് ബാഗ്, തെർമോകോൾ പ്ലേറ്റ് എന്നിവയാണ് വിൽപനക്കായി സൂക്ഷിച്ചിരുന്നത്.
നാസ്കോ സ്റ്റോർ പരിശോധനക്കിടയിൽ സമീപ വ്യാപാരികൾ ചേർന്ന് സ്ക്വാഡ് നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും സ്ക്വാഡ് നടപടികൾ പൂർത്തീകരിച്ചു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപനക്കായി സംഭരിച്ച മൂന്നു വ്യാപാര സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തുകയും പിടികൂടിയ സാധനങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, എൽന, അലൻ ബേബി, സി.കെ. ദിബിൽ, അബ്ദുൽ സമദ്, ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ എന്നിവർ പങ്കെടുത്തു.
Kannur
ആർക്കും വേണ്ടാതെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ; കോടികൾ വെള്ളത്തിൽ
![](https://newshuntonline.com/wp-content/uploads/2025/02/brig.jpg)
![](https://newshuntonline.com/wp-content/uploads/2025/02/brig.jpg)
പാപ്പിനിശ്ശേരി: വിനോദ സഞ്ചാര മേഖലക്ക് വൻ കുതിപ്പേകുമെന്ന് പ്രഖ്യാപിച്ച് നിർമാണം പൂർത്തിയാക്കിയ വളപട്ടണം പുഴയിലെ ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ആർക്കും വേണ്ടാതെ കിടക്കുന്നു. പാപ്പിനിശ്ശേരിയിലെ പാറക്കലിലും പറശ്ശിനിക്കടവിലും മറ്റും മികച്ച സൗകര്യങ്ങളോടെയാണ് വെനീസ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. അധികാരികളുടെ അനാസ്ഥകാരണം ഇവ പുഴയോരത്ത് നോക്കുകുത്തിയായി നിലകൊള്ളുകയാണ്.കേന്ദ്ര സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഇത്തരം സൗകര്യങ്ങൾ പുഴയോരത്ത് ഒരുക്കിയത്. പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന് മാത്രം 1.90 കോടിയാണ് ചെലവ്. ടൂറിസം മേഖലക്ക് വൻ കുതിപ്പുണ്ടാക്കാൻ തയാറാക്കിയ പദ്ധതികളെല്ലാം ലക്ഷ്യം കാണാതെ കടലാസിലൊതുങ്ങി. ഇപ്പോൾ ഇവിടം തെരുവു നായ്ക്കളുടെ സുഖവാസ കേന്ദ്രമായി.
പാറക്കൽ കേന്ദ്രമായി ടൂറിസം സർക്യൂട്ട്
ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം പാറക്കലിൽ വിഭാവനം ചെയ്യുന്നത് വലിയ സാധ്യതകളുള്ള ടൂറിസം സർക്യൂട്ട് കൂടിയാണ്. ഭഗത് സിങ് ഐലൻഡ് അടക്കം കൊച്ചു ദ്വീപുകളെയും തുരുത്തുകളേയും കോർത്തിണക്കി ബോട്ട് സർവിസ് ഉൾപ്പെടെ തുടങ്ങാനായിരുന്നു ലക്ഷ്യം. ഇതിനായി പാറക്കലിൽ പാർക്കും ഇരിപ്പിടവും പൂന്തോട്ടവും നിർമിക്കാനുള്ള ശ്രമവും തുടങ്ങി.കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ ദേശീയ- അന്തർദേശീയ വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിനോടൊപ്പം മാർക്കറ്റും വിഭാവനം ചെയ്തത്.
ഭക്ഷണശാലകളും പക്ഷി തൂണുകളും ഏറുമാടവും കരകൗശല വിൽപന ശാലകളും അടക്കം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന േഫ്ലാട്ടിങ് മാർക്കറ്റിൽ ഒരുക്കേണ്ടതുണ്ട്. എന്നാൽ, ദീർഘവീക്ഷണമില്ലാതെ കോടികൾ മുടക്കി നിർമിക്കുന്ന പദ്ധതികൾ പലതും വ്യക്തമായ ആസൂത്രണമില്ലാതെ വെള്ളത്തിലാകുന്ന സാഹചര്യമാണ്.
മാലിന്യം അടിഞ്ഞുകൂടൽ കേന്ദ്രം
വളപട്ടണം പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന പ്രധാന കേന്ദ്രമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പരിസരം. പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് ആദ്യം വളപട്ടണം ബോട്ട് ടെർമിനലിന് സമീപമാണ് സ്ഥാപിക്കാൻ നിശ്ചയിച്ചത്. നിർമാണവും തുടങ്ങിയിരുന്നു. എന്നാൽ, പുഴയിൽ സ്ഥാപിച്ച സാമഗ്രികളിൽ മാലിന്യം കുമിഞ്ഞുകൂടിയതിനെ തുടർന്ന് പ്രതിഷേധമുണ്ടായതോടെ എടുത്തുമാറ്റി സമീപത്ത് മാസങ്ങളോളം കൂട്ടിയിട്ടു.
വീണ്ടും പ്രതിഷേധം ഉയർന്നതോടെ പാറക്കലിലെ ബോട്ട് ജെട്ടിക്ക് സമീപം ഫ്ലോട്ടിങ് ബ്രിഡ്ജും ടെർമിനലും നിർമിച്ചു. സമാന രീതിയിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജാണ് പറശ്ശിനിക്കടവിലും സ്ഥാപിച്ചത്. ഇവിടെയും ഒന്നര വർഷം പ്രവൃത്തി ഇഴഞ്ഞശേഷം ഒരുവർഷം മുമ്പാണ് പൂർത്തിയാക്കിയത്.
ഉത്തര മലബാറിലെ തന്നെ ഏറ്റവും കൂടുതൽ തീർഥാടക വിനോദ സഞ്ചാരികൾ എത്തുന്ന കേന്ദ്രമായിട്ടും ഈ ഫ്ലോട്ടിങ് ബ്രിഡ്ജും വെറുതെ കിടക്കുകയാണ്. എന്നാൽ, ടെൻഡർ നടപടികളിലേക്ക് ഉടൻ നീങ്ങുമെന്നാണ് ജില്ല വിനോദസഞ്ചാര വകുപ്പ് അധികൃതർ പറയുന്നതെങ്കിലും നടപടികൾ ജലരേഖയായി.
Kannur
കാർഷിക സംസ്കൃതിയുടെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ
![](https://newshuntonline.com/wp-content/uploads/2025/02/thoon.jpg)
![](https://newshuntonline.com/wp-content/uploads/2025/02/thoon.jpg)
പയ്യന്നൂർ: കാർഷിക സംസ്കൃതിയുടെ പൈതൃകത്തിന്റെ അടയാളക്കാഴ്ചയായി അടക്കാതൂണുകൾ. മാതമംഗലം നീലിയാർ ഭഗവതി ക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം പഴുക്കടക്ക തുണുകൾ കൊണ്ട് അലങ്കരിക്കുന്നത്. നീലിയാർ കോട്ടമെന്ന പേരിൽ പ്രസിദ്ധമായ ഇവിടെ വർഷംതോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അടക്കകൾ കൊണ്ട് അലങ്കാര തൂണുകൾ ഉണ്ടാക്കുന്നത്.20,000 പഴുത്ത അടക്കകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗ്രാമങ്ങളിലെ കവുങ്ങുകളിൽനിന്ന് ല പഴുത്ത അടക്ക കുലകൾ പൊളിച്ച് നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാര തൂണുകളുടെ നിർമാണം. അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തിൽ രണ്ടാം നാളിൽ അടക്കാതൂണുകളുടെ നിർമാണം തുടങ്ങും.
കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തിൽ ഒത്തുകൂടുന്ന സ്ത്രീകളാണ് തൂൺ നിർമാണ കലാകാരികൾ.അടക്കകൾ കുലയിൽ നിന്ന് പറിച്ചെടുത്ത് തരംതിരിച്ച് ചരടിൽ കോർത്ത് ക്ഷേത്ര തൂണുകൾക്ക് വരിഞ്ഞുകെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിന്റെ മൂന്നാം ദിനത്തിൽ രാത്രിയോടെ പൂർത്തിയാകുന്ന ഈ പൊൻ മുത്തു പോലുള്ള തൂണുകൾ നാലാം നാളിൽ എത്തുന്നവർക്ക് നയന മനോഹര കാഴ്ചയാണ് പ്രദാനം ചെയ്യുന്നത്. കനകവർണ തൂണുകൾ ആസ്വദിക്കാൻ വിദൂരസ്ഥലങ്ങളിൽ നിന്നു പോലും നിരവധി പേർ എത്താറുണ്ട്. നിർമാണം പൂർത്തിയാക്കി ഈ അലങ്കാരം പൊതുജനങ്ങൾക്ക് ദർശിക്കാം.അമ്പലത്തിലെ മുന്നിലെ പത്ത് അടക്കാ തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുക പതിവ്. എല്ലാ വർഷവുമുള്ള തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും ഈ കോട്ടത്തിന്റെ പ്രത്യേകതയാണ്.എട്ടിന് പുലർച്ചയുള്ള തീച്ചാമുണ്ഡിയും 12ന് തിരുമുടി നിവരുന്ന നീലിയാർ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവർക്ക് അടക്കാ തൂണുകളും പൈതൃക കാഴ്ചതന്നെ.
Kannur
കണ്ണൂർ-ഷൊർണൂർ മെമു സർവിസ് പുനരാരംഭിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/memu.jpg)
![](https://newshuntonline.com/wp-content/uploads/2025/02/memu.jpg)
കണ്ണൂർ: അറ്റകുറ്റപ്പണിക്ക് ‘അവധി’യിലായിരുന്ന കണ്ണൂർ- ഷൊർണൂർ മെമു സർവിസ് പുനരാരംഭിച്ചു. കോച്ച് തകരാറിലായതിനെ തുടർന്ന് രണ്ട് ദിവസമായി റദ്ദാക്കിയ മെമു ശനിയാഴ്ച രാവിലെ കണ്ണൂരിലേക്ക് സർവിസ് നടത്തി. കുറഞ്ഞ കോച്ചുകളുമായി ഓടിയതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.രാവിലെ 5.05ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട മെമു 9.04ന് കണ്ണൂരിലെത്തി. വ്യാഴാഴ്ച രാവിലെ കണ്ണൂരിലേക്കുള്ള ഓട്ടത്തിനിടെ തലശ്ശേരിയിൽ എത്തിയപ്പോൾ കോച്ചിനടിയിൽനിന്ന് പുക ഉയർന്നിരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയിൽ മോട്ടോർ കേടായതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വണ്ടി അറ്റകുറ്റപ്പണിക്കായി ഓട്ടം നിർത്തിയത്.കണ്ണൂർ- ഷൊർണൂർ മെമു റദ്ദാക്കിയത് നിരവധി യാത്രക്കാർക്കാണ് ദുരിതമായത്. മെമു റദ്ദാക്കിയതിനാൽ രാവിലെയും വൈകീട്ടും കോഴിക്കോട് -കണ്ണൂർ റൂട്ടിൽ യാത്രാതിരക്കേറിയിരുന്നു.
വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളും വിദ്യാർഥികളും അടക്കം നിരവധി യാത്രക്കാരാണ് മെമുവിനെ ആശ്രയിക്കുന്നത്.വൈകീട്ട് 5.20 ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 7.50 ന് കോഴിക്കോടെത്തുന്ന വണ്ടി 10.55നാണ് ഷൊർണൂരിൽ എത്തുക. രാവിലെ അഞ്ചിന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 6.45ന് കോഴിക്കോടും 9.10 ന് കണ്ണൂരും എത്തും. മെമു ഓട്ടം നിർത്തിയതോടെ യാത്രക്കാരുടെ സൗകര്യത്തിനായി ഉച്ചക്ക് 3.10 ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട കണ്ണൂർ ഷൊർണൂർ എക്സ്പ്രസ് വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടു മണിക്കൂർ വൈകി ഓടിച്ചത് ആശ്വാസമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്