കഞ്ചാവ് കടത്ത് കേസിൽ കെ. എസ്. ഇ. ബി ഓവർസിയർ അറസ്റ്റിൽ

കണ്ണൂർ :തളിപ്പറമ്പിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ കൂട്ടുപ്രതിയായ കെ.എസ്.ഇ.ബി. ജീവനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു . ചെറുപുഴ കെ.എസ്. ഇ.ബി.ഓഫീസിൽ ഓവർസിയറായ കണ്ടത്തിൽ വീട്ടിൽ ജെയിംസ് തോമസി(53)നെയാണ് പെരിങ്ങോo മാടക്കാം പൊയിലിൽ വച്ച് കണ്ണൂർ അസി.എക്സൈസ് കമ്മീഷണർ പി.സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഹോണ്ട സി.ആർ. വി കാറിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ കഞ്ചാവ് കടത്തവെ തളിപ്പറമ്പിൽ വച്ച് പിടിയിലായ , നിലവിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജെയിംസിന്റെ പങ്ക് വ്യക്തമായത്. കേസിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കടത്തിയതിൽ പ്രതി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ ഇ.സി.സി വിംഗിന്റെയും കൂടെ സഹായത്തോടെ ടിയാനെ അറസ്റ്റ് ചെയ്തത്.
പാർട്ടിയിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ.കെ. കെ,അസി. എക്സൈസ് ഇൻസ്പെക്ടർ(G)മാരായ പി. കെ. അനിൽകുമാർ, കെ. കെ. രാജേന്ദ്രൻ, എ. അസീസ് പ്രിവൻറ്റീവ് ഓഫീസർ (G) കെ. കെ. കൃഷ്ണൻ സിവിൽ എക്സൈസ് ഓഫീസർ കെ.ശരത്,വനിത സിവിൽ എക്സൈസ് ഓഫീസർ എ. വി.രതിക, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ എൻ.ഷംജിത്ത്, സി. വി.അനിൽകുമാർ,ഇ. സി. സി. കണ്ണൂർ വിംഗ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ(G)
സനലേഷ്, സിവിൽ എക്സൈസ് ഓഫീസർ സുഹീഷ് എന്നിവരും ഉണ്ടായിരുന്നു.