വാട്‌സ്അപ്പ് സ്റ്റാറ്റസിലൂടെ അപമാനിച്ചു; യുവതിയുടെ പരാതിയില്‍ അധ്യാപകനെതിരെ കേസ്

Share our post

പെരിങ്ങോം: യുവതിയുടെ സ്വകാര്യ ഫോട്ടോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തില്‍ മണ്ടൂര്‍ സ്വദേശിയായ അദ്ധ്യാപകന്റെ പേരില്‍ പെരിങ്ങോം പേലീസ് കേസെടുത്തു. ചെറുതാഴം മണ്ടൂര്‍ സ്വദേശിയും രാമന്തളി ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകനുമായഇ.വി വിനോദിന്റെ പേരിലാണ് കേസ്.2024 നവംബര്‍ 19 മുതല്‍ യുവതിയുടെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് അപമാനിച്ച സംഭവത്തിലാണ് യുവതി പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ പോലീസുകാരനായിരുന്ന വിനോദിന് പിന്നീടാണ് അദ്ധ്യാപകനായി ജോലി ലഭിച്ചത്. ആലപ്പടമ്പ് മേഖലയിലെ 44കാരിയുടെ പരാതിയിലാണ് കേസ്. പെരിങ്ങോം എസ്.ഐ കെ. ഖദീജയാണ് കേസന്വേഷിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!