ജില്ലാ അണ്ടർ 7 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് 16ന് കണ്ണൂരിൽ

കണ്ണൂർ : ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 7 ഓപ്പൺ ആൻഡ് ഗേൾസ് സെലെക്ഷൻ ചെസ് ചാമ്പ്യൻഷിപ് ഞായറാഴ്ച രാവില 9 മുതൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിത കോളേജിൽ.എല്ലാ കണ്ണൂർ ജില്ലാ നിവാസികൾക്കും പങ്കെടുക്കാം. മത്സരാർത്ഥികൾ ജനന സർട്ടിഫിക്കറ്റ് കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് കോപ്പി, സ്റ്റാമ്പ് സൈസ് ഫോട്ടോ (2എണ്ണം) എന്നിവ ഹാജരാക്കണം.ഇരു വിഭാഗത്തിലായി ആദ്യ 2 സ്ഥാനം നേടുന്നവർ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും.മത്സരാർത്ഥികൾ ഫെബ്രുവരി 14 ന് മുൻപായി 250 രൂപ ഫീ അടച്ച് ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ ലിങ്ക് ചുവടെ കൊടുക്കുന്നു.https://forms.gle/duYjNpkZnNpw8V5P6
Gpay No : 9846879986 (Gpay note ൽ മത്സരാർത്ഥിയുടെ പേര് എഴുതേണ്ടതാണ്).
വിശദവിവരങ്ങൾക്ക് ഫോൺ :9846879986, 9605001010, 9377885570.