കെ.എസ്.ആര്‍.ടി.സി റിക്കവറി വാഹനമിടിച്ച് യുവാവ് മരിച്ചു

ചെങ്ങന്നൂര്‍: കൊല്ലം- തേനി ദേശീയപാതയില്‍ പെണ്ണൂക്കരയ്ക്കു സമീപം കെ.എസ്.ആര്‍.ടി.സി. റിക്കവറി വാഹനം സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. വെട്ടിയാര്‍ വൃന്ദാവനത്തിൽ സന്ദീപ് സുധാകരന്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30-യോടെയാണ് സംഭവം. ഇലക്ട്രീഷ്യനായ സന്ദീപ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരില്‍നിന്ന് വീട്ടിലേയ്ക്കു മടങ്ങുമ്പോഴായിരുന്നു അപകടം.