വേക്കളം എ.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷവും സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും

പേരാവൂർ: വേക്കളം എ.യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷവും പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി 14,15 തീയതികളിൽ നടക്കും. വാർഷികാഘോഷം ഉദ്ഘാടനം ബിനോയ് കുര്യനും സ്കൂൾ കെട്ടിടോദ്‌ഘാടനം കെ. കെ. ശൈലജ എം. എൽ.യും നിർവഹിക്കും. സമാപന സമ്മേളനം സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.
വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇതോടൊപ്പം നടക്കും. സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, ഉന്നത വിജയികൾക്കുള്ള അനുമോദനം, പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും കലാപരിപാടികൾ എന്നിവയുമുണ്ടാവും.
പത്രസമ്മേളനത്തിൽ പ്രഥമധ്യാപകൻ കെ. പി. രാജീവൻ, പി.ടി.എ പ്രസിഡന്റ് വി. ഡി.ബിന്റോ, സ്റ്റാഫ് സെക്രട്ടറി എ.ഇ.ശ്രീജിത്ത്, മദർ പി.ടി.എ പ്രസിഡൻറ് ഷൈനി വിനോദ് എന്നിവർ സംബന്ധിച്ചു.