കലക്ടറേറ്റിൽ മാസച്ചന്ത ഒരുക്കി സാഫ്

Share our post

കണ്ണൂർ:ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ (സാഫ്) നടപ്പാക്കുന്ന മാസച്ചന്ത കണ്ണൂർ സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.റെഡി ടു കുക്ക് ഫിഷ് വിഭവങ്ങൾ, പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, ഉണക്ക മത്സ്യം, ചെമ്മീൻ അച്ചാർ, റെഡിമെയ്ഡ് തുണിത്തരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾ മാസച്ചന്തയിൽ ലഭ്യമാണ്. മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളുടെ ഉന്നമനത്തിലൂടെ കുടുംബത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനമാണ് ലക്ഷ്യമിടുന്നത്.

കണ്ണൂർ ജില്ലയിൽ സാഫിന്റെ കീഴിൽ 86 യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ടെയിലറിങ് ആൻഡ് ഗാർമെന്റ്സ് വിഭാഗത്തിൽ 26 ഗ്രൂപ്പുകളും ഫിഷ് ആൻഡ് ഫിഷ് പ്രോസസിംഗ് വിഭാഗത്തിൽ 13 ഗ്രൂപ്പുകളും ഫുഡ് ആൻഡ് ഫുഡ് പ്രോസസിങ് വിഭാഗത്തിൽ 20 ഗ്രൂപ്പുകളും സർവ്വീസസ് ആൻഡ് അദേഴ്‌സ് വിഭാഗത്തിൽ ഒൻപത് ഗ്രൂപ്പുകളും സൂപ്പർ മാർക്കറ്റ് ആൻഡ് റീട്ടെയിൽ വിഭാഗത്തിൽ ആറ് ഗ്രൂപ്പുകളും വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള മാസച്ചന്തകൾ കൂടാതെ വിവിധ മേളകളിലും എക്‌സിബിഷനുകളിലും ഇവർ പങ്കാളിത്തം ഉറപ്പാക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!