കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്‌കീം: ജില്ലാതല അവലോകനയോഗം 14 ന്

Share our post

കണ്ണൂർ:ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്‌കീമുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 14 ന് ജില്ലാതല അവലോകനയോഗം ചേരും.കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ നടക്കുന്ന യോഗത്തിൽ രജിസ്ട്രേഷൻ ഉത്തരമേഖല ഡി.ഐ.ജി, ജില്ലാ രജിസ്ട്രാർ, ചിട്ടി ഓഡിറ്റർ, ചിട്ടി ഇൻസ്പെക്ടർ, 23 സബ് ഓഫീസുകളിലെയും സബ് രജിസ്ട്രാർമാർ തുടങ്ങിയവർ പങ്കെടുക്കും.ആധാരത്തിൽ യഥാർഥ വില കാണിക്കാതെ വസ്തു രജിസ്റ്റർ ചെയ്ത്, സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കി, അണ്ടർവാല്യുവേഷൻ നടപടികളും റവന്യൂ റിക്കവറിയും നേരിടുന്നവർക്കായുള്ള പദ്ധതികളാണ് കോമ്പൗണ്ടിങ്, സെറ്റിൽമെന്റ് സ്‌കീമുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!