Kannur
കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ് ഞായറാഴ്ച
പയ്യന്നൂർ: മണ്ഡലത്തിലെ പ്ലസ്വൺ, പ്ലസ്ടു സയൻസ് വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്റ്റെപ്സിന്റെ ഭാഗമായി ‘കരിയർ ഫോക്കസ്’ കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ സെഷനും നടത്തുന്നു. ഫെബ്രുവരി ഒമ്പത് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12.30 വരെ പയ്യന്നൂർ അയോധ്യ ഓഡിറ്റോറിയത്തിലാണ് ക്ലാസ്. വിദ്യാർഥികൾക്ക് സൗജന്യമായി പരീക്ഷാ പഠനസഹായിയും വിതരണം ചെയ്യും. ടി ഐ മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ ക്ലാസെടുക്കും.
കല്ല്യാശ്ശേരി: മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മണ്ഡലത്തിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. പഴയങ്ങാടി എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു സംസാരിച്ചു. സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ ‘വൺ സ്കൂൾ വൺ പ്രൊഫഷണൽ’ സ്കോളർഷിപ്പിന് യോഗ്യത നേടിയ 64 വിദ്യാർഥികളെയും എസിസിഎ ഇന്റർനാഷണൽ റാങ്ക് ഹോൾഡർ ഹസ്ന അലി മുഹമ്മദിനെയും എം എൽ എ ഉപഹാരം നൽകി അനുമോദിച്ചു.പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ, ഡോ അനന്തു എസ് കുമാർ, ഷാജൽ ബാലുശേരി, മിഥുൻ മിത്വ, സി കെ സുധീഷ്, കെ പി റുഫൈദ് എന്നിവർ ക്ലാസെടുത്തു
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും പഠിക്കാനും വിദ്യാർഥികൾക്ക് ഏറെ സഹായകരമാകുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി അംഗം ടി വി ഗണേശൻ മാസ്റ്റർ സ്വാഗതവും പ്രിൻസിപ്പൽ ഫോറം കൺവീനർ ഡോ എൻ രാജേഷ് നന്ദിയും പറഞ്ഞു.
സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച രാവിലെ മാടായി ബേങ്ക് ഓഡിറ്റോറിയത്തിൽ എൽഎസ്എസ്, യുഎസ്എസ് ഏകദിന പരിശീലനവും സൗജന്യ പഠന സഹായി വിതരണവും എം എൽ എ നിർവഹിക്കും.
Kannur
കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്കീം: ജില്ലാതല അവലോകനയോഗം 14 ന്
കണ്ണൂർ:ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോമ്പൗണ്ടിങ്-സെറ്റിൽമെൻറ് സ്കീമുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 14 ന് ജില്ലാതല അവലോകനയോഗം ചേരും.കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ നടക്കുന്ന യോഗത്തിൽ രജിസ്ട്രേഷൻ ഉത്തരമേഖല ഡി.ഐ.ജി, ജില്ലാ രജിസ്ട്രാർ, ചിട്ടി ഓഡിറ്റർ, ചിട്ടി ഇൻസ്പെക്ടർ, 23 സബ് ഓഫീസുകളിലെയും സബ് രജിസ്ട്രാർമാർ തുടങ്ങിയവർ പങ്കെടുക്കും.ആധാരത്തിൽ യഥാർഥ വില കാണിക്കാതെ വസ്തു രജിസ്റ്റർ ചെയ്ത്, സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കി, അണ്ടർവാല്യുവേഷൻ നടപടികളും റവന്യൂ റിക്കവറിയും നേരിടുന്നവർക്കായുള്ള പദ്ധതികളാണ് കോമ്പൗണ്ടിങ്, സെറ്റിൽമെന്റ് സ്കീമുകൾ.
Kannur
അന്ധവിശ്വാസത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; കണ്ണൂരിൽ 6 പേർക്കെതിരെ കേസ്
കണ്ണൂർ: ആത്മീയ ചൂഷണത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുത്താൽ വ്യക്തികൾക്ക് ആത്മീയതയിലൂടെ സാമ്പത്തികമായ നേട്ടമുണ്ടാവുമെന്നും മറ്റും പറഞ്ഞ് നവമാധ്യമങ്ങൾ വഴി പ്രചരണം നടത്തി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഡോ. അഷ്റഫ്, കെ.എസ് പണിക്കർ,അനിരുദ്ധൻ, വിനോദ്കുമാർ, സനൽ, ഡോ. അഭിന്ദ് കാഞ്ഞങ്ങാട്ട് എന്നിവർക്കെതിരെയാണ് മമ്പറത്തെ പ്രശാന്ത് മാറോളിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്.
കേരളത്തിലുടനീളമായി സംഘടിപ്പിച്ച ക്ലാസുകൾ വഴിയും വിവിധ സ്ഥലങ്ങളിൽ യാത്രകൾ സംഘടിപ്പിച്ചും പലരിൽ നിന്നുമായി 12കോടി 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. ക്ലാസിൽ പങ്കെടുത്താൽ ഏതൊരു കാര്യമാണോ ഉദ്ദേശിക്കുന്നത് അതിൽ ഉന്നതിയിലെത്തുമെന്നും കുട്ടികൾക്കാണെങ്കിൽ വിദ്യാഭ്യാസ കാര്യത്തിൽ അധികം പ്രയത്നിക്കാതെ മുന്നിലെത്താമെന്നുമുള്ള അന്ധവിശ്വാസ പ്രചരണത്തിലാണ്പലരും കുടുങ്ങിയത്. കണ്ണൂരിലും ഈയടുത്ത മാസങ്ങളിൽ പ്രശസ്ത ഹോട്ടലുകളിൽ ഇത്തരം ക്ലാസുകൾ നടത്തിയിരുന്നു.
Kannur
പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: 10,000 രൂപ പിഴ ചുമത്തി
കണ്ണൂർ: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം പൊതുസ്ഥലത്തു തള്ളിയതിന് രണ്ട് സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. പുതിയതെരു ടൗണിനു സമീപത്തായാണ് മാലിന്യം തള്ളിയത്. പുതിയതെരുവിൽ പ്രവർത്തിച്ചുവരുന്ന പി.വി. വെജിറ്റബിൾസ്, എം.എസ് ഇലക്ട്രിക്കൽസ് എന്ന സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് സംഭവസ്ഥലത്ത് തള്ളിയത്.മാലിന്യം എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നിർദേശം സ്ക്വാഡ് രണ്ടു സ്ഥാപനങ്ങൾക്കും നൽകി. തുടർനടപടികൾ സ്വീകരിക്കാൻ ചിറക്കൽ ഗ്രാമപഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.എം.വി. ജിഷാൻ തുടങ്ങിയവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു